രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം; രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച കേസിൽ റിമാൻഡ് റിപ്പോർട്ട് പുറത്ത്

പ്രതികളെ പോലീസ് വാഹനത്തിലേക്ക് കയറ്റുന്നതിനിടെ പ്രവർത്തകർ ഇവരെ രക്ഷപ്പെടുത്തുന്നതിനായി പോലീസ് ജീപ്പ് തകർത്തു. കല്ലു വടിയും ഉപയോ​ഗിച്ച് പ്രവർത്തകർ പോലീസ് വാഹനത്തിന്റെ ചില്ല് തകർത്തു. 

Written by - Zee Malayalam News Desk | Last Updated : Jun 26, 2022, 12:03 PM IST
  • കേസിൽ ഇതുവരെ 30 പേരാണ് പിടിയിലായിരിക്കുന്നത്.
  • ആദ്യം അറസ്റ്റ് ചെയ്ത 19 പേരെ കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു.
  • മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം; രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച കേസിൽ റിമാൻഡ് റിപ്പോർട്ട് പുറത്ത്

വയനാട്: കൽപ്പറ്റയിൽ രാഹുൽ ഗാന്ധി എം.പി യുടെ ഓഫീസ് ആക്രമിച്ച കേസിലെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. പ്രതികൾ എംപി ഓഫീസിൽ രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടാക്കിയതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സംഘർഷത്തിൽ സർക്കാരിന് 30,000 രൂപയുടെ നാശനഷ്ടമുണ്ടായി. പോലീസിനെ മർദിച്ചതിന് ശേഷമാണ് പ്രതികൾ രാഹുൽ ​ഗാന്ധിയുടെ ഓഫീസിലേക്ക് കയറിയത് ആക്രമണം നടത്തിയത്. സംഘം ചേർന്നാണ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചത്. 300ഓളം പേർ അടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്. 

പ്രതികളെ പോലീസ് വാഹനത്തിലേക്ക് കയറ്റുന്നതിനിടെ പ്രവർത്തകർ ഇവരെ രക്ഷപ്പെടുത്തുന്നതിനായി പോലീസ് ജീപ്പ് തകർത്തു. കല്ലു വടിയും ഉപയോ​ഗിച്ച് പ്രവർത്തകർ പോലീസ് വാഹനത്തിന്റെ ചില്ല് തകർത്തു. ആക്രമണത്തിൽ ഒരു പോലീസുകാരന്റെ വിരൽ ഒടിഞ്ഞുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകുമെന്നാണ് പോലീസ് നൽകുന്ന സൂചന.

Also Read: Rahul Gandhi's Office Attack: 'രാഹുൽ ​ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെ'; സം​ഘപരിവാറിന്റെ ക്വട്ടേഷൻ സിപിഎം ഏറ്റെടുത്തുവെന്നും വിഡി സതീശൻ

കേസിൽ ഇതുവരെ 30 പേരാണ് പിടിയിലായിരിക്കുന്നത്. ആദ്യം അറസ്റ്റ് ചെയ്ത 19 പേരെ കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു. മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലയിൽ കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

Rahul Gandhi's Office Attack: രാഹുൽ ഗാന്ധിയുടെ ഓഫീസിനെതിരായ ആക്രമണത്തിൽ പോലീസ് അന്വേഷണം വിശ്വാസയോഗ്യമല്ല: കെ.സുധാകരന്‍ എംപി

തിരുവനന്തപുരം : അക്രമത്തില്‍ ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ സാന്നിധ്യം കേസിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്. സിപിഎം നേതൃത്വത്തിന്റെ ആശിര്‍വാദത്തോടെയാണ് എസ്എഫ് ഐ അക്രമം നടത്തിയത്.ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ സിപിഎം സമ്മര്‍ദ്ദം ചെലുത്തിയത് അതിന്റെ തെളിവാണ്.അക്രമത്തിന് പിന്നില്‍ ഉന്നത സിപിഎം നേതൃത്വത്തിന്റെ കറുത്തകരങ്ങളുണ്ട്.ഈ ഹീനകൃത്യത്തിന് പിന്നിലെ ഗുഢാലോചന നിലവിലത്തെ സാഹചര്യത്തില്‍ പോലീസ് അന്വേഷണ പരിധിയില്‍ വരാന്‍ സാധ്യതയില്ല.അതുകൊണ്ട് തന്നെ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം വെറും പ്രഹസനമായി അവസാനിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

അക്രമത്തിന് നിര്‍ദ്ദേശം നല്‍കിയ ശേഷം  സിപിഎം ഇപ്പോള്‍ എസ്എഫ്‌ഐയെ തള്ളിപ്പറയുന്നത് വിരോധാഭാസവും മുഖം രക്ഷിക്കാനുള്ള സ്വാഭാവിക നടപടിയും മാത്രമാണ്.സിപിഎം തയ്യാറാക്കിയ തിരക്കഥ പ്രകാരമാണ് കുറ്റക്കാര്‍ക്കെതിരായ നിലവിലെ പോലീസ് നടപടി. പ്രതിപട്ടികയിലുള്ളവരെ രക്ഷിക്കാന്‍ നിയമസഹായം ഉറപ്പാക്കിയ ശേഷമാണ് സിപിഎം അക്രമത്തെ അപലപിക്കുന്നത്. ആളെ കൊല്ലുകയും കൊന്നവര്‍ക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്നത് സിപിഎമ്മിന്റെ പാരമ്പര്യമാണ്.ഓഫീസ് തല്ലിപൊളിച്ചപ്പോള്‍ കാഴ്ച്ചക്കാരായി നിന്ന് അക്രമികള്‍ക്ക് സംരക്ഷണം ഒരുക്കിയ പോലീസിന്റെ ഭാഗത്ത് നിന്ന് നിഷ്പക്ഷ അന്വേഷണം കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News