കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻറെ സ്വത്ത് വിവരങ്ങൾ പുറത്ത്. തിരഞ്ഞെടുപ്പ് സത്യവാങ്ങ്മൂലത്തിലെ വിവരങ്ങളാണിത്. 25000 രൂപയാണ് ചാണ്ടിയുടെ വരുമാനം. അഭിഭാഷകൻ എന്ന നിലയിൽ ലഭിക്കുന്ന ശമ്പളമാണിത്. ചാണ്ടി ഉമ്മന് കയ്യിലുള്ളത് 15000 രൂപയാണ്. കാനറാ ബാങ്ക് വഴുതക്കാട് ബാങ്കിലെ സേവിങ്ങ്സ് അക്കൗണ്ടിൽ 22,628 രൂപയും ഇവിടെ തന്നെ സ്ഥിര നിക്ഷേപമായി 14 ലക്ഷം രൂപയും ചാണ്ടി ഉമ്മനുണ്ട്. എസ്ബിഐ തിരുവനന്തപുരം ശാഖയിൽ 1,22,417 ഉം, മറ്റൊരു അക്കൗണ്ടിൽ 23,515 രൂപയും ഉണ്ട്.
ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി എസ്ബിഐ ശാഖയിൽ 145 രൂപയും, പുതുപ്പള്ളി ഫെഡറൽ ബാങ്ക് ശാഖയിൽ 4,894 രൂപയും പനമ്പിള്ളി നഗർ ധനലക്ഷ്മി ബാങ്ക് ശാഖയിൽ ഉമ്മൻ കൃഷ്ണ അസ്സോസിയേറ്റ്സിൻറെ പേരിൽ 10,000 രൂപയുമുണ്ട്. 15,98,600 രൂപയാണ് നിക്ഷേപങ്ങളായി ആകെയുള്ളത്. കാനറബാങ്കിൽ തന്നെ ചാണ്ടി ഉമ്മന് 12,72,579 രൂപയുടെ കടവും ഉണ്ടെന്ന് സത്യവാങ്ങ്മൂലത്തിൽ പറയുന്നു. അതേസമയം ചാണ്ടി ഉമ്മന് സ്വന്തമായി ഭൂമിയോ, വീടോ ഒന്നും തന്നെയില്ലെന്നും സത്യവാങ്ങ്മൂലത്തിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...