പൂണെ - കന്യാകുമാരി എക്സ്പ്രസ്സ് ഇന്ന് ആലപ്പുഴ വഴി സർവീസ് നടത്തും

ട്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് ഇപ്പൊൾ അഞ്ച് മണിക്കൂർ വൈകിയോടുന്ന പൂണെ - കന്യാകുമാരി എക്സ്പ്രസ്സ് ആലപ്പുഴ വഴി തിരിച്ചവിടുന്നത്

Written by - Zee Malayalam News Desk | Last Updated : May 29, 2022, 12:01 PM IST
  • താത്കാലിക സ്റ്റോപ് അനുവദിച്ചിട്ടുണ്ട്
  • ആലപ്പുഴ വഴി സർവീസ് ഡൈവേർട്ട് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു‌
പൂണെ - കന്യാകുമാരി എക്സ്പ്രസ്സ് ഇന്ന് ആലപ്പുഴ വഴി സർവീസ് നടത്തും

പൂണെ ജംഗ്ഷനിൽ നിന്ന് വെള്ളിയാഴ്ച പുറപ്പെട്ട കന്യാകുമാരി പ്രതിദിന (16381) ജയന്തി ജനത എക്സ്പ്രസ്സ് ഇന്ന് (29.05.22) ആലപ്പുഴ വഴിയാകും സർവീസ് നടത്തുക. 

ഏറ്റുമാനൂർ - കോട്ടയം - ചിങ്ങവനം പാതയിരിട്ടിപ്പക്കൽ അവസാനഘട്ട പ്രവർത്തികൾക്കായുള്ള ട്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് ഇപ്പൊൾ അഞ്ച് മണിക്കൂർ വൈകിയോടുന്ന
പൂണെ - കന്യാകുമാരി എക്സ്പ്രസ്സ് ആലപ്പുഴ വഴി തിരിച്ചവിടുന്നത്.

ഇന്നെ ദിവസം ഈ ട്രെയിനിന് ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റേഷനുകളിൽ താത്കാലിക സ്റ്റോപ് അനുവദിച്ചിട്ടുണ്ട്. ഇന്ന് എറണാകുളത്തിനും കായംകുളത്തിനും ഇടയിൽ ആലപ്പുഴ വഴി സർവീസ് ഡൈവേർട്ട് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്ന ട്രെയിനുകൾ.

സിൽച്ചർ - തിരുവനന്തപുരം എക്സ്പ്രസ്(12508)

ന്യൂഡൽഹി- തിരുവനന്തപുരം കേരളാ എക്സപ്രസ്(12626)

തിരുവനന്തപുരം- ന്യൂഡെൽഹി കേരളാ എക്സ്പ്രസ്(12625)

ബംഗളൂരു- കന്യാകുമാരി ഐലന്റ് എക്സ്പ്രസ്(16526).

കന്യാകുമാരി- ബംഗളൂരു ഐലന്റ് എക്സ്പ്രസ്(16525)

ലോക്മാന്യ തിലക് - കൊച്ചുവേളി എക്സ്പ്രസ്(22113)

കന്യാകുമാരി - പൂണെ എക്സ്പ്രസ്(16382)

മംഗളൂരു - നാഗർകോവിൽ പരശുറാം എക്സ്പ്രസ് (16649)

കൊച്ചുവേളി- ലോക്മാന്യ തിലക് ഗരീബ് രഥ് എക്സ്പ്രസ്(12202)

നാഗർകോവിൽ- ഷാലിമാർ ഗുരുദേവ് എക്സ്പ്രസ്( 12659).

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News