തൃശൂർ: ജില്ലയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ച മധ്യവയസ്കൻ മരിച്ചു. പുത്തൂർ ആശാരിക്കോട് സ്വദേശി ജോബി (47) ആണ് പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. പനി ബാധിച്ച ഇയാളെ രണ്ട് ദിവസം മുൻപാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാൾക്ക് വെസ്റ്റ് നൈൽ പനി ആണെന്ന് സ്ഥിരീകരിച്ചതോടെ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരിക്കുകയാണ് ആരോഗ്യ വകുപ്പ്.
അതേസമയം ഇയാൾക്കൊപ്പം സമ്പർക്കത്തിലുണ്ടായിരുന്ന മൂന്നുപേരും രോഗലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്നുണ്ട്. കൂടുതൽ പേരെ പരിശോധിച്ച് വരികയാണ്. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് ഇന്നലെ സന്ദർശനം നടത്തിയിരുന്നു. രോഗം പരത്തുന്ന ക്യൂലെക്സ് കൊതുകുകളുടെ സാന്നിധ്യം പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്. തുടർന്ന്
പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. കഴിഞ്ഞ മാസം പതിനേഴിനാണ് ഇയാൾക്ക് രോഗലക്ഷണം കണ്ടെത്തിയത്. തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ ശേഷം രണ്ട് ദിവസം മുൻപാണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാണഞ്ചേരി പഞ്ചായത്തിൽ ഇന്ന് ഡ്രൈ ഡേ പ്രഖ്യാപിച്ചിരിക്കുകയാണ്.
Also Read: വിദ്യാർഥികൾ വീണ്ടും സ്കൂളുകളിലേക്ക്; മാർഗനിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യ വകുപ്പ്
കൊതുകിൽ നിന്ന് പകരുന്ന രോഗമാണ് വെസ്റ്റ് നൈൽ പനി. വെസ്റ്റ് നൈൽ വൈറസ് മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് വെസ്റ്റ് നൈൽ പനി. ഈ രോഗത്തിന് പ്രതിരോധ വാക്സിനില്ല. പനി, തലവേദ, ഛർദി, വയറുവേദന, വയറിളക്കം എന്നിവയാണ് രോഗ ലക്ഷണങ്ങൾ. തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന ഈ രോഗം പക്ഷാഘാതം, അപസ്മാരം, ഓർമ്മ കുറവ് എന്നിവയ്ക്കും കാരണമാകും. മേൽപ്പറഞ്ഞ ലക്ഷണങ്ങളോടെയുള്ള പനി ഉണ്ടായാൽ എത്രയും പെട്ടെന്ന് ആശുപത്രികളിൽ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് കനത്ത ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് മുന്നറിപ്പ് നൽകിയിട്ടുണ്ട്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
This is a breaking news...