Private Bus Strike : സംസ്ഥാനത്ത് സ്വകാര്യ ബസ്സ് സമരം തുടരുന്നു; വലഞ്ഞ് പൊതുജനങ്ങളും വിദ്യാർഥികളും: സമരം അനാവശ്യമെന്ന ഗതാഗത മന്ത്രി

മിനിമം ചാർജ് എട്ടിൽ നിന്നും 12 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യപ്പെട്ടാണ് സമരം

Written by - Zee Malayalam News Desk | Last Updated : Mar 25, 2022, 01:57 PM IST
  • എണ്ണായിരത്തോളം ബസ്സുകളാണ് സംസ്ഥാനത്ത് പണിമുടക്കുന്നത്.
  • മിനിമം ചാർജ് എട്ടിൽ നിന്നും 12 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
  • ഇന്നലെ, മാർച്ച് 25 ന് തിരുവനന്തപുരം ജില്ലയിൽ മാത്രമാണ് ചില സ്വകാര്യ ബസ്സുകൾ സർവ്വീസിന് ഇറങ്ങിയത്.
  • ചാർജ് വർദ്ധന പ്രഖ്യാപിച്ചതിന് ശേഷം നടത്തുന്ന സമരം അനാവശ്യമാണെന്നാണ് ഗതാഗത വകുപ്പ് മന്ത്രിയുടെ അഭിപ്രായം.
Private Bus Strike : സംസ്ഥാനത്ത് സ്വകാര്യ ബസ്സ് സമരം തുടരുന്നു; വലഞ്ഞ് പൊതുജനങ്ങളും വിദ്യാർഥികളും: സമരം അനാവശ്യമെന്ന ഗതാഗത മന്ത്രി

Thiruvananthapuram : സംസ്ഥാനത്ത് വില വർധന ആവശ്യപ്പെട്ട് കൊണ്ടുള്ള സ്വകാര്യ ബസ് സമയം തുടരുകയാണ്. എണ്ണായിരത്തോളം ബസ്സുകളാണ് സംസ്ഥാനത്ത് പണിമുടക്കുന്നത്. മിനിമം ചാർജ് എട്ടിൽ നിന്നും 12 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യപ്പെട്ടാണ് സമരം.  ഇന്നലെ, മാർച്ച് 25 ന് തിരുവനന്തപുരം ജില്ലയിൽ മാത്രമാണ് ചില സ്വകാര്യ ബസ്സുകൾ സർവ്വീസിന് ഇറങ്ങിയത്.

സമരത്തെ തുടർന്ന് വിദ്യാർഥികളും പൊതുജനങ്ങളും വലഞ്ഞിരിക്കുകയാണ് . ചാർജ് വർദ്ധന പ്രഖ്യാപിച്ചതിന് ശേഷം നടത്തുന്ന സമരം അനാവശ്യമാണെന്നാണ് ഗതാഗത വകുപ്പ് മന്ത്രിയുടെ അഭിപ്രായം. എന്നാൽ ബസ്സ് ഉടമകളെ ഇതുവരെ സർക്കാർ ചർച്ചയ്‌ക്ക് വിളിച്ചിട്ടില്ലന്നും സർക്കാരിന്റെ തീരുമാനം വൈകിയാൽ സമരം ശക്തമാക്കുമെന്നുമാണ് ബസ് ഉടമ സംയുക്ത സമിതി അറിയിച്ചിട്ടുണ്ട്.

ALSO READ: സ്വകാര്യ ബസ് പണിമുടക്ക് ആരംഭിച്ചു; കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തും

 സ്വകാര്യ ബസ് സമരത്തിന്റെ സാഹചര്യത്തിൽ കെ എസ് ആർ ടി സി അധിക സർവീസുകൾ നടത്തുന്നുണ്ട്. എന്നാൽ  ആവശ്യത്തിന്  ബസ്സുകൾ ഇല്ലാത്തതിനാൽ നിലവിലെ പ്രതിസന്ധി മറികടക്കാൻ കഴിയുന്നില്ലെന്ന അവസ്ഥയാണ് ഉള്ളത്. ഗ്രാമീണ മേഖലകളെയാണ് സമരം പ്രധാനമായും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
 
വലിയതോതിൽ സ്വകാര്യബസുകൾ സർവീസ് നടത്തുന്ന എറണാകുളത്തും പൊതുജനങ്ങൾ വലഞ്ഞു. കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ  വർധനവുണ്ടായി. മലബാർ മേഖലയേയും സമരം ബാധിച്ചു. അതേസമയം എൽ ഡി എഫ് യോഗം കൂടിയതിനു ശേഷം ആയിരിക്കും ബസ്സ്ചാർജ് വർദ്ധനവിൽ തീരുമാനം ഉണ്ടാക്കുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.  
 

Trending News