നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് Covid വ്യാപനം വര്‍ദ്ധിക്കും, മുന്നറിയിപ്പ്

  സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം കോവിഡ്‌ വ്യാപനത്തില്‍ വന്‍ വര്‍ദ്ധനവ്‌ ഉണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കി  ചീഫ് സെക്രട്ടറി... 

Written by - Zee Malayalam News Desk | Last Updated : Apr 1, 2021, 04:40 PM IST
  • സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം കോവിഡ്‌ വ്യാപനത്തില്‍ വന്‍ വര്‍ദ്ധനവ്‌ ഉണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കി ചീഫ് സെക്രട്ടറി...
  • തിരഞ്ഞെടുപ്പ് കാലത്ത് (Assembly Election) മുന്നറിയിപ്പുകള്‍ അവഗണിച്ച് ആളുകള്‍ കൂട്ടം ചേരുന്നത് വൈറസ് വ്യാപനത്തിന് വഴിയൊരുക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
  • വൈറസ് വ്യാപനം കൂടുതലുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്നും ചീഫ് സെക്രട്ടറി മുന്നറിയിപ്പ് നല്‍കി.
നിയമസഭ  തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് Covid വ്യാപനം വര്‍ദ്ധിക്കും,  മുന്നറിയിപ്പ്

തിരുവനന്തപുരം:  സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം കോവിഡ്‌ വ്യാപനത്തില്‍ വന്‍ വര്‍ദ്ധനവ്‌ ഉണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കി  ചീഫ് സെക്രട്ടറി... 

തിരഞ്ഞെടുപ്പ് കാലത്ത്  (Assembly Election) മുന്നറിയിപ്പുകള്‍ അവഗണിച്ച് ആളുകള്‍ കൂട്ടം ചേരുന്നത് വൈറസ് വ്യാപനത്തിന്  വഴിയൊരുക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  വൈറസ് വ്യാപനം  കൂടുതലുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്നും  ചീഫ് സെക്രട്ടറി മുന്നറിയിപ്പ് നല്‍കി. 

കൂടാതെ, 45 വയസ്സിനു മുകളിലുള്ളവര്‍ വാക്‌സിന്‍  (Covid Vaccine) സ്വീകരിച്ചാല്‍ മരണനിരക്ക് ഉയരാതെ നിയന്ത്രിക്കാനാകുമെന്നും അദ്ദേഹം  പ്രതീക്ഷ പ്രകടിപ്പിച്ചു. വാക്‌സിന്‍ സ്വീകരിച്ച ശേഷം  മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അതേസമയം, സംസ്ഥാനത്ത്   45 വയസിന് മുകളിലുള്ളവരും വാക്‌സിന്‍  സീകരിക്കാന്‍ മുന്നോട്ടു വരുന്നത് വൈറസ് വ്യാപനത്തെ ചെറുക്കാന്‍ ഏറെ സഹായകമാവും.   ഇതുവരെ കുത്തിവയ്‌പ്പെടുത്തവരുടെ എണ്ണം 35 ലക്ഷം കടന്നു.

അതേസമയം, രാജ്യത്ത് കോവിഡ്‌ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍  മുടക്കമില്ലാതെ  അവധി ദിവസങ്ങളിലും കോവിഡ് വാക്‌സിന്‍  നല്‍കണമെന്ന്  കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിയ്ക്കുകയാണ്. ഏപ്രില്‍ 1 മുതല്‍  സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഒരു ദിവസവും വാക്‌സിന്‍ വിതരണം തടസ്സപ്പെടരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദ്ദേശം.

Also read: Kerala Assembly Election 2021: കൊച്ചിയിലെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് കൊറോണ

രാജ്യത്ത് കോവിഡ്‌  വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍  പരമാവധി ആളുകള്‍ക്ക് അതിവേഗം വാക്‌സിന്‍ നല്‍കാനാണ്   കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.  അതിനാല്‍,  അവധി ദിവസങ്ങളായ ദുഃഖ വെള്ളി, ഈസ്റ്റര്‍, വിഷു, മഹാവീര ജയന്തി എന്നീ ദിവസങ്ങളിലും വാക്‌സിന്‍ ലഭ്യമാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News