കേന്ദ്രത്തെ വിമർശിച്ച് സംസ്ഥാനത്തിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് നയപ്രഖ്യാപനം; പ്രതിഷേധിച്ച് പ്രതിപക്ഷം, നിശബ്ദമായി ഭരണപക്ഷം

'​ഗവർണർ ​ഗോ ബാക്ക്' മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം നയപ്രഖ്യാപന പ്രസം​ഗം ബഹിഷ്കരിച്ചു.

Written by - Zee Malayalam News Desk | Last Updated : Feb 18, 2022, 10:37 AM IST
  • ഗവർണർ സംഘ്പരിവാർ ഏജന്റാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു
  • എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ​ഗവർണർ കൂട്ടുനിൽക്കുന്നു
  • മുഖ്യമന്ത്രി എന്തിന് ​ഗവർണറെ ഭയക്കുന്നുവെന്നും വി.ഡി സതീശൻ
  • നിയമസഭാ കവാടത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു
കേന്ദ്രത്തെ വിമർശിച്ച് സംസ്ഥാനത്തിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് നയപ്രഖ്യാപനം; പ്രതിഷേധിച്ച് പ്രതിപക്ഷം, നിശബ്ദമായി ഭരണപക്ഷം

തിരുവനന്തപുരം: കേന്ദ്രത്തെ വിമർശിച്ച് സംസ്ഥാനത്തിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് നയപ്രഖ്യാപനം. ​ഗവർണർ സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ പറഞ്ഞപ്പോൾ കയ്യടിച്ച് പിന്തുണയ്ക്കാതെ ഭരണപക്ഷം. സംസ്ഥാനത്തിന്റെ നേട്ടങ്ങൾ പറയുമ്പോഴും ഡസ്കിലടിച്ച് പിന്തുണ നൽകാതെ എംഎൽഎമാർ. സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് പറഞ്ഞപ്പോഴും ഭരണപക്ഷത്ത് നിശബ്ദത.

സിൽവർ ലൈൻ പദ്ധതി പരിസ്ഥിതി സൗഹൃദം. യാത്രാ സൗകര്യത്തിന് അത്യാവശ്യം. വേ​ഗതയും സൗകര്യവും വർധിക്കും. സിൽവർ ലൈൻ പദ്ധതി സാമ്പത്തിക ഉണർവുണ്ടാക്കും. പദ്ധതി തൊഴിലവസരങ്ങൾ സൃഷ്ടിക്കും.  സംസ്ഥാനത്ത് മൂലധന നിക്ഷേപം വർധിച്ചു.  വ്യവസായ നിക്ഷേപത്തിലും സംസ്ഥാനം മുന്നിൽ. റവന്യൂ പിരിവ്, ചെലവ് നിയന്ത്രണങ്ങൾ എന്നിവ ശക്തമായി നടപ്പാക്കും. 

'​ഗവർണർ ​ഗോ ബാക്ക്' മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം നയപ്രഖ്യാപന പ്രസം​ഗം ബഹിഷ്കരിച്ചു. ഗവർണർ സംഘ്പരിവാർ ഏജന്റാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ​ഗവർണർ കൂട്ടുനിൽക്കുന്നു. മുഖ്യമന്ത്രി എന്തിന് ​ഗവർണറെ ഭയക്കുന്നുവെന്നും വി.ഡി സതീശൻ. നിയമസഭാ കവാടത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ​തുടർന്ന് പ്രകടനമായി പുറത്തേക്ക് പോയി. മുഖ്യമന്ത്രിയെ രക്ഷിക്കാൻ ലോകായുക്ത ഓർഡിനൻസ്. ​ഗവർണർ സിപിഎം അവിശുദ്ധ കൂട്ടുകെട്ട്. ​ഗവർണർ ​ഗോ ബാക്ക് എന്ന ബാനറുമായാണ് പ്രതിപക്ഷം പ്രകടനം നടത്തിയത്.

ഫെഡറലിസം ഒഴിച്ചുകൂടാനാകാത്ത ഘടകം. കർഷക പ്രശ്നങ്ങൾക്ക് കേന്ദ്രം പരിഹാരം കാണണം. സംസ്ഥാനങ്ങളുമായി പല കാര്യത്തിലും കൂടിയാലോചന ഇല്ല. കേന്ദ്ര നിയമനിർമാണങ്ങൾക്ക് വിമർശനം. പ്രതിപക്ഷ നേതാവ് സംസാരിക്കാൻ എഴുന്നേറ്റെങ്കിലും അനുവദിച്ചില്ല. ചർച്ചയ്ക്കുള്ള സമയം ഇതല്ലെന്ന് ​ഗവർണർ പറഞ്ഞു.

നയപ്രഖ്യാപന പ്രസം​ഗത്തിലെ മറ്റ് പ്രസക്ത ഭാ​ഗങ്ങൾ:

എംഎസ്എംഇകൾക്ക് സ്പോട് അപ്രൂവൽ. വ്യവസായികളുടെ  പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കും. 
ഉത്പാദകരും മാർക്കറ്റുമായി കണക്ടിവിറ്റി ഉണ്ടാക്കും.
കർഷകരെ സഹായിക്കാൻ ഔട്ട്ലറ്റുകൾ സ്ഥാപിച്ചു.
യന്ത്രവത്കരണം കൊണ്ടുവരാനുള്ള നടപടികൾ 
കൊച്ചി പാലക്കാട് വ്യവസായ ഇടനാഴി വികസിപ്പിക്കും
അമ്പലമുകളിൽ പെട്രോ കെമിക്കൽ പദ്ധതിക്കായി 481 ഏക്കർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News