കോട്ടയം: ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ അപ്പീൽ സാധ്യത തേടി പോലീസ്. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറോട് പോലീസ് ഇത് സംബന്ധിച്ച് നിയമോപദേശം തേടി. കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി ശിൽപയാണ് നിയമോപദേശം തേടിയത്. അപ്പീൽ നടപടി ഉടൻ ആരംഭിക്കുമെന്ന് എസ്പി വ്യക്തമാക്കി. നിയമോപദേശം ലഭിച്ചാൽ ഡിജിപി മുഖേന സർക്കാരിന് കത്ത് നൽകുമെന്നും എസ്പി വ്യക്തമാക്കി.
ഇരയുടെ മൊഴികളിലെ വൈരുധ്യങ്ങളും സാധൂകരിക്കാൻ തക്കവണ്ണമുള്ള തെളിവുകളുടെ കുറവും ചൂണ്ടിക്കാട്ടിയാണ് കോടതി ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയത്. കുറവിലങ്ങാട് പോലീസിൽ ആദ്യം നൽകിയ പരാതിൽ പറഞ്ഞിരുന്ന കാര്യങ്ങളിൽ നിന്നും ഘടക വിരുദ്ധമായാണ് പിന്നീട് നൽകിയ മൊഴിയെന്ന് വിധിയിൽ ചൂണ്ടിക്കാണിക്കുന്നു.
ALSO READ: Franco Mulakkal| മാധ്യമ പ്രവർത്തകൻറെ അടക്കം നിർണ്ണായക മൊഴി? എങ്ങിനെ കുറ്റ വിമുക്തനായി ഫ്രാങ്കോ?
മെഡിക്കൽ റിപ്പോർട്ടിൽ തിരുത്തലുകൾ നടന്നതായും കോടതി നിരീക്ഷിക്കുന്നുണ്ടെന്ന് വിധി ന്യായത്തിൽ പറയുന്നു. 289 പേജുള്ള വിധി ന്യായത്തിൽ ആറ് പ്രതിഭാഗം സാക്ഷികളെയും വിസ്തരിച്ചിട്ടുണ്ട്. മെറ്റീരിയൽ എവിഡൻസ് എന്ന നിലയിൽ അഞ്ച് തെളിവുകളാണ് പോലീസ് ഹാജരാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...