Accident: സുൽത്താൻ ബത്തേരിയിൽ പോലീസ് വാഹനമിടിച്ച് സ്കൂട്ടർ യാത്രികർക്ക് പരിക്ക്

Road Accident: ബത്തേരിയില്‍ നിന്ന് ബാരിക്കേഡുകള്‍ കയറ്റിക്കൊണ്ടു പോകുകയായിരുന്ന പുത്തൂര്‍വയല്‍ എ.ആര്‍. ക്യാമ്പിലെ പോലീസ് ലോറി അതേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Feb 23, 2024, 09:57 PM IST
  • പോലീസ് വാഹനമിടിച്ച് സ്കൂട്ടർ യാത്രികർക്ക് പരിക്ക്
  • പുത്തന്‍കുന്നില്‍ നടന്ന സമൂഹ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ കുടുംബത്തിനാണ് അപകടം സംഭവിച്ചത്
Accident: സുൽത്താൻ ബത്തേരിയിൽ പോലീസ് വാഹനമിടിച്ച് സ്കൂട്ടർ യാത്രികർക്ക് പരിക്ക്

വയനാട്: സുൽത്താൻ ബത്തേരിയിൽ പോലീസ് വാഹനമിടിച്ച് സ്കൂട്ടർ യാത്രികരായ മൂന്നുപേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. മലപ്പുറം വാഴക്കാട് പുൽപ്പറമ്പിൽ ജാസിദ്, ഭാര്യ ഷാഹിന, മകന്‍ ജുവാന്‍ എന്നിവർക്കാണ് പരിക്കേറ്റത്. പുത്തന്‍കുന്നില്‍ നടന്ന സമൂഹ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ കുടുംബത്തിനാണ് അപകടം സംഭവിച്ചത്. 

Also Read: കണ്ണൂർ ജയിലിൽ നിന്നും തടവുചാടിയ പ്രതി പിടിയിൽ; വലയിലായത് തമിഴ്നാട്ടിൽ നിന്നും

അസംപ്ഷൻ ജംങ്ഷനിൽ വെള്ളിയാഴ്ച വൈകീട്ട് നാലോടെയായിരുന്നു അപകടം. ബത്തേരിയില്‍ നിന്ന് ബാരിക്കേഡുകള്‍ കയറ്റിക്കൊണ്ടു പോകുകയായിരുന്ന പുത്തൂര്‍വയല്‍ എ.ആര്‍. ക്യാമ്പിലെ പോലീസ് ലോറി അതേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അപകടത്തെ തുടർന്ന് പോലീസ് വാഹനത്തിന്റെ ഡ്രൈവറായ പോലീസുകാരൻ ഓടി രക്ഷപ്പെട്ടു. 

Also Read: ആറ്റുകാൽ പൊങ്കാല 2024: പൊങ്കാല നേർച്ചയിലെ പ്രധാന വിഭവമായ തെരളി തയ്യാറാക്കുന്ന വിധം അറിയാം..

പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.  ലോറിയോടിച്ചിരുന്ന പോലീസുകാരന്‍ മദ്യപിച്ചതായി സംശയിക്കുന്നതായി നാട്ടുകാര്‍ അറിയിച്ചു. ലോറി സ്‌കൂട്ടറിനെ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് നിഗമനം.  ഇടിച്ചിട്ട ശേഷം സ്‌കൂട്ടറിനെ അല്‍പദൂരം ലോറി വലിച്ചുകൊണ്ടുപോയ പാടുകള്‍ റോഡിലുണ്ടായിരുന്നു. സംഭവത്തിൽ ലോറിയോടിച്ചിരുന്ന പോലീസുകാരന്‍ ബൈജുവിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News