CM Pinarayi Vijayan: ഉമ്മൻചാണ്ടി അനുസ്മരണത്തിനിടെ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് തടസപ്പെട്ടു; സ്വമേധയാ കേസെടുത്ത് പോലീസ്, മൈക്കും ആംബ്ലിഫയറും കസ്റ്റഡിയിൽ

Police Case: മൈക്ക്, ആംബ്ലിഫയർ, വയർ എന്നിവ പോലീസ് കസ്റ്റഡിയിൽ എടുത്തു. മൈക്ക്, ആംബ്ലിഫയർ, വയർ എന്നിവ ഇലട്രിക്കൽ ഇൻസ്പെക്ടറേറ്റ് പരിശോധിക്കും.

Written by - Zee Malayalam News Desk | Last Updated : Jul 26, 2023, 06:34 AM IST
  • മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടത് മനപ്പൂർവമാണോ അതോ സാങ്കേതിക പ്രശ്നമാണോ എന്ന കാര്യത്തിലാണ് പരിശോധന നടത്തുക.
  • പരിശോധനയ്ക്ക് ശേഷം മൈക്ക്, ആംബ്ലിഫയർ, വയർ എന്നിവ വിട്ട് നൽകുമെന്ന് പോലീസ് വ്യക്തമാക്കി.
CM Pinarayi Vijayan: ഉമ്മൻചാണ്ടി അനുസ്മരണത്തിനിടെ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് തടസപ്പെട്ടു; സ്വമേധയാ കേസെടുത്ത് പോലീസ്, മൈക്കും ആംബ്ലിഫയറും കസ്റ്റഡിയിൽ

കോട്ടയം: കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസം​ഗിക്കവേ മൈക്ക് തടസപ്പെട്ട സംഭവത്തിൽ കേസെടുത്ത് പോലീസ്. കന്റോൺമെന്റ് പോലീസാണ് സ്വമേധയ കേസെടുത്തത്. മൈക്ക്, ആംബ്ലിഫയർ, വയർ എന്നിവ പോലീസ് കസ്റ്റഡിയിൽ എടുത്തു. മൈക്ക്, ആംബ്ലിഫയർ, വയർ എന്നിവ ഇലട്രിക്കൽ ഇൻസ്പെക്ടറേറ്റ് പരിശോധിക്കും.

മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടത് മനപ്പൂർവമാണോ അതോ സാങ്കേതിക പ്രശ്നമാണോ എന്ന കാര്യത്തിലാണ് പരിശോധന നടത്തുക. പരിശോധനയ്ക്ക് ശേഷം മൈക്ക്, ആംബ്ലിഫയർ, വയർ എന്നിവ വിട്ട് നൽകുമെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം, മൈക്ക് കേടായ സംഭവത്തിൽ പോലീസ് കേസെടുത്ത നടപടിക്കെതിരെ പരിഹാസവും പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി.

സാങ്കേതിക പ്രശ്നത്തിന് പോലീസ് സ്വമേധയാ കേസെടുത്തത് ശരിയായില്ലെന്നാണ് കോൺഗ്രസ് വാദം. മുഖ്യമന്ത്രി പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ 
കോൺ​ഗ്രസ് പ്രവർത്തകർ ഉമ്മൻചാണ്ടിക്ക് മുദ്രാവാക്യം വിളിച്ചിരുന്നു. ഇത് അനാദരവായി കാണേണ്ടതില്ലെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചിരുന്നു. സംഭവത്തിൽ മൈക്കിനെ അറസ്റ്റ് ചെയ്യണമെന്ന് പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചു.

ALSO READ: Police: പൊതുസ്ഥലത്ത് വീട്ടമ്മയെ ശല്യം ചെയ്തതായി പരാതി നൽകിയിട്ടും കേസെടുത്തില്ല; എസ്ഐ അടക്കം നാല് പോലീസുകാർക്ക് സസ്പെൻഷൻ

അതേസമയം മുദ്രാവാക്യം വിളിയും മൈക്ക് കേടായതും ആസൂത്രിതമായുള്ള നീക്കത്തിൻറെ ഭാഗമാണെന്ന് വാദങ്ങളും ഉന്നയിക്കപ്പെടുന്നുണ്ട്. മൈക്ക് തടസപ്പെട്ട സംഭവത്തിൽ കേരളാ പൊലീസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 118 ഇ കെപിഎ ആക്ട് പ്രകാരം (പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുന്നതോ പൊതു സുരക്ഷയിൽ പരാജയപ്പെടുന്നതോ ആയ ഏതെങ്കിലും പ്രവൃത്തി അറിഞ്ഞു കൊണ്ട് ചെയ്യുന്നത്) ആണ് കേസ് രജിസ്റ്റര് ‍ചെയ്തിരിക്കുന്നത്.

സംഭവത്തിൽ ആരെയും പ്രതി ചേർത്തിട്ടില്ല. അയ്യൻകാളി ഹാളിൽ ചൊവ്വാഴ്ചയാണ് കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടി നടന്നത്. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്കിന് തകരാർ ഉണ്ടാകുകയായിരുന്നു. മുഖ്യമന്ത്രി പ്രസം​ഗിക്കാനെത്തിയപ്പോൾ കോൺ​ഗ്രസ് പ്രവർത്തകർ ഉമ്മൻ ചാണ്ടിക്ക് മുദ്രാവാക്യം വിളിച്ചതും വിമർശിക്കപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News