Narendra Modi: രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ

PM Modi Kerala Visit: ഇന്ന് വൈകുന്നേരം കൊച്ചിയയിലെത്തുന്ന പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി  രണ്ടായിരത്തിലധികം പോലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 24, 2023, 07:16 AM IST
  • രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ
  • വൈകുന്നേരം അഞ്ചുമണിക്ക് കൊച്ചി നാവികസേനാ വിമാനത്താവളത്തിലിറങ്ങുന്ന പ്രധാനമന്ത്രി തന്റെ ഓദ്യോഗിക വാഹനത്തില്‍ വെണ്ടുരിത്തി പാലത്തിലെത്തും
  • ബിജെപിയുടെ യുവം പരിപാടിയില്‍ സംവദിച്ച ശേഷം അദ്ദേഹം ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തും
Narendra Modi: രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ

കൊച്ചി: രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെത്തും. ബിജെപിയുടെ യുവം പരിപാടിയില്‍ സംവദിച്ച ശേഷം അദ്ദേഹം ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് കൊച്ചി നാവികസേനാ വിമാനത്താവളത്തിലിറങ്ങുന്ന പ്രധാനമന്ത്രി തന്റെ ഓദ്യോഗിക വാഹനത്തില്‍ വെണ്ടുരിത്തി പാലത്തിലെത്തും. 

Also Read: പ്രധാനമന്ത്രിക്ക് വധഭീഷണി; കത്തയച്ചയാൾ പോലീസ് പിടിയിൽ

ശേഷം തേവര ഭാഗത്തേക്ക് വരുമ്പോള്‍ പാലം അവസാനിക്കുന്നിടത്തുനിന്നാകും റോഡ് ഷോ തുടങ്ങുന്നത്. 1.8 കിലോ മീറ്ററാണ് റോഡ് ഷോ. റോഡിനിരുവശവും ബാരിക്കേഡ് കെട്ടി ആളുകളെ നിയന്ത്രിക്കും. പതിനയ്യായിരം പേരെങ്കിലും റോഡ് ഷോ കാണാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.  പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി രണ്ടായിരത്തിലധികം പോലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്. യുവം പരിപാടിക്കെത്തുന്നവരുടെ കയ്യില്‍ മൊബൈല്‍ ഫോണുകള്‍ മാത്രമേ അനുവദിക്കൂവെന്നാണ് റിപ്പോർട്ട്.  തുടർന്ന് എസ്എച്ച് കോളേജ് മൈതാനിയില്‍ സജ്ജമാക്കിയിട്ടുള്ള വേദിയില്‍ യുവജനങ്ങളുമായി സംവദിക്കുന്ന പ്രധാനമന്ത്രി  വൈകുന്നേരം ഏഴു മണിക്ക് താജ് മലബാര്‍ ഹോട്ടലില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പടെയുള്ള എട്ട് സഭാമേലദ്ധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും. 

Also Read: Gemini Sankaran Passed Away: സർക്കസ് കുലപതി ജെമിനി ശങ്കരൻ അന്തരിച്ചു

പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ക്രൈസ്തവ സഭാ ഏകോപനത്തിന് ചുക്കാന്‍ പിടിച്ച ഡോ. കെ എസ് രാധാകൃഷ്ണനും ഈ കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. കഴിഞ്ഞ വര്‍ഷം വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനത്തിനു പ്രധാനമന്ത്രി കൊച്ചിയിലെത്തിയപ്പോള്‍ നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവള വളപ്പില്‍ നടത്തിയ പൊതുസമ്മേളനത്തില്‍ പ്രതീക്ഷിച്ച ജനമെത്തിയിരുന്നില്ല ഇതില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവും ഉയര്‍ന്നിരുന്നു. ആ ക്ഷീണം ഇത്തവണ തീര്‍ക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെയും ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറിന്റെയും നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് കൊച്ചിയിലെ പരിപാടികൽ സംഘടിപ്പിച്ചിരിക്കുന്നത്.  .

Also Read: ശുക്രൻ ഇടവ രാശിയിൽ സൃഷ്ടിക്കും മഹാധന രാജയോഗം ; ഈ 3 രാശിക്കാർക്ക് ലഭിക്കും വൻ ധനാഭിവൃദ്ധി!

ഇതിനിടയിൽ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് രണ്ടു ദിവസം കൊച്ചി നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ രാത്രി എട്ട് മണി വരെ പശ്ചിമകൊച്ചി ഭാഗത്ത് നിന്നും തേവര ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. നാളെ രാവിലെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന പ്രധാനമന്ത്രി അവിടെയെത്തി വന്ദേഭാരത് ട്രെയിനും കൊച്ചി വാട്ടർ മെട്രോയുമടക്കം നിരവധി പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News