തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധി (Plus One seat Issue) പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചതായി വിദ്യാഭ്യാസ മന്ത്രി (Education Minister) വി ശിവൻകുട്ടി (V Sivankutty). സർക്കാർ സ്കൂളുകളിൽ പ്ലസ് വണിന് (Plus One) 10 ശതമാനം കൂടി സീറ്റ് വർധിപ്പിക്കുമെന്ന് മന്ത്രി സഭയിൽ (Assembly) അറയിച്ചു. വിദ്യാർഥികൾ ഏറ്റവും കൂടുതൽ തെരഞ്ഞെടുക്കുന്ന സയന്‍സ് വിഷയങ്ങള്‍ക്ക് (Science Subjects) ആവശ്യമെങ്കില്‍ താത്കാലിക ബാച്ചുകള്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
താലൂക്ക് അടിസ്ഥാനത്തിൽ സീറ്റുകളുടെ എണ്ണം പരിശോധിച്ചപ്പോൾ 50 താലൂക്കിൽ സീറ്റ് കുറവ് കണ്ടെത്തി. 36 താലൂക്കുകളിൽ സയൻസ് വിഭാഗത്തിലെ സീറ്റുകൾക്ക് കുറവുണ്ട്. 46 താലൂക്കുകളിൽ കോമേഴ്‌സിനും 41 താലൂക്കുകളിൽ ഹ്യുമാനിറ്റീസ് വിഭാഗത്തിലും സീറ്റ് കുറവ് കണ്ടെത്തി. ഇവിടങ്ങളിൽ സീറ്റ് വർധിപ്പിക്കുമെന്നാണ് മന്ത്രി നിയമസഭയിൽ മറുപടി നൽകിയത്. പ്ലസ് വൺ പ്രവേശനത്തിന് പുതിയ മാനദണ്ഡം സർക്കാർ പ്രഖ്യാപിച്ചു. നാലിന മാനദണ്ഡമാണ് പ്രഖ്യാപിച്ചത്.
Also Read: Plus One Admission : സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകളിൽ കുറവ്; 26,481 സീറ്റുകളാണ് കുറവുള്ളത്
ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകൾ കണ്ടെത്തി ആവശ്യമുള്ള ജില്ലകളിലേക്ക് മാറ്റും. 20 ശതമാനം സീറ്റ് വർധന നൽകിയ ജില്ലകളിലും സീറ്റ് ആവശ്യകത ഉണ്ടെങ്കിൽ സർക്കാർ സ്കൂളുകളിൽ 10 ശതമാനം സീറ്റ് വർധിപ്പിക്കും. സീറ്റ് വർധിപ്പിച്ച ശേഷവും പരിഹാരം ഉണ്ടായില്ലെങ്കിൽ സപ്ലിമെൻ്റ അലോട്ട്മെൻ്റ് പ്രസിദ്ധീകരിക്കും. അതിൻ്റെ അടിസ്ഥാനത്തിൽ സയൻസ് ബാച്ചിൽ താൽക്കാലിക ബാച്ച് ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
Also Read: Plus One Allotment: പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു;
എല്ലാ വിഷയങ്ങൾക്കും A+ ലഭിച്ചവരിൽ 5812 പേർക്ക് ഇനിയും പ്ലസ് വണിന് Admission കിട്ടിയിട്ടില്ല. മുന്‍പ് Marginal Seat വര്‍ദ്ധനവ് നല്‍കാത്ത ജില്ലയാണെങ്കില്‍ ആവശ്യകത പഠിച്ച് എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും 20% അല്ലെങ്കില്‍ 10% സീറ്റ് വര്‍ദ്ധനവ് അനുവദിക്കുന്നതാണ്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, തിരുവനന്തപുരം ജില്ലകളിലാണ് മാർജിനൽ സീറ്റ് വർധിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...