തിരുവനന്തപുരം: അങ്ങിനെ വീണ്ടും സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്. ഇന്ന് മാത്രം പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് നിലവിൽ പെട്രോള്‍ ലിറ്ററിന് 98 രൂപയും ഡീസലിന് 94 രൂപ 23 പൈസയായുമാണ്. കൊച്ചിയില്‍ പെട്രോളിന് 97രൂപ 15 പൈസയും ഡീസലിന് 92 രൂപ 52 പൈസയുമാണ്
ഇതിനിടയിൽ കഴിഞ്ഞ 53 ദിവസത്തിനകം ഇരുപത്തിയാറ് തവണയും കൂടാതെ ഈ മാസം മാത്രം പത്ത് തവണയുമാണ് ഇന്ധന വില വര്‍ധിപ്പിച്ചത്.തെരഞ്ഞെടുപ്പിന് ശേഷം മെയ് നാല് മുതലാണ് എണ്ണ കമ്പനികൾ ദിവസേന വില വര്‍ധന പുനരാരംഭിച്ചത്. അതേസമയം രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, ലഡാക്ക്, കര്‍ണാടക എന്നിവിടങ്ങളില്‍ പെട്രോള്‍ വില 100 കടന്നു.
ALSO READ: Petrol Price Kerala: ഇന്ന് സെഞ്ചുറി അടിച്ച് പെട്രോൾ വില, മൂന്നിടങ്ങളിൽ 100 രൂപ
ആഗോള വിപണിയിലെ പ്രശ്നങ്ങളാണ് പെട്രോൾ വില കൂടാൻ കാരണമെന്നാണ് വിലയിരുത്തുന്നത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ പെട്രോളിനെ ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്താൻ വിസമ്മതിച്ചിരുന്നു.
മറ്റ് ജില്ലകളിലെ വിലവിവരം
ആലപ്പുഴ-96.98
എറണാകുളം-96.76
ഇടുക്കി-97.87
കണ്ണൂർ-91.12
കാസർകോട്-97.57
കൊല്ലം-98.02
കോട്ടയം-97.20
കോഴിക്കോട്-97.10
മലപ്പുറം-97.65
പാലക്കാട്-98.22
പത്തനംതിട്ട-97.67
തൃശ്ശൂർ-97.46
തിരുവനന്തപുരം-98.64
വയനാട്-98.37
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...