കണ്ണൂർ സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനം; പ്രിയ വർഗീസിനെ റാങ്ക് പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഹർജി

വൈസ് ചാൻസലർ,  സർവ്വകലാശാല, പ്രിയ വർഗീസ്എന്നിവരെ എതിർ കക്ഷികളാക്കി യാണ് ഹർജി ഫയൽ ചെയ്തിട്ടുള്ളത്

Written by - Zee Malayalam News Desk | Last Updated : Aug 19, 2022, 08:38 PM IST
  • പ്രിയ വർഗീസിനെ പട്ടികയിൽനിന്ന് ഒഴിവാക്കണം
  • ജോസഫ് സ്കറിയ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു
  • മിനിമം യോഗ്യതയായ എട്ടു വർഷത്തെ അധ്യാപന പരിചയം ഇല്ല
കണ്ണൂർ സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനം; പ്രിയ വർഗീസിനെ റാങ്ക് പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഹർജി

കണ്ണൂർ സർവ്വകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസറുടെ റാങ്ക് പട്ടികയിൽ  ഒന്നാം റാങ്ക് നൽകിയിട്ടുള്ള  പ്രിയ വർഗീസിനെ  പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നും റാങ്ക് പട്ടിക പുനഃക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടു  റാങ്ക് പട്ടികയിലെ രണ്ടാം റാങ്ക് കാരനായ ചങ്ങനാശ്ശേരി എസ്ബി കോളേജ് മലയാളം അധ്യാപകൻ ജോസഫ്  സ്കറിയ  ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു.

 പ്രിയ വർഗീസിന് അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ അപേക്ഷി ക്കുവാനുള്ള മിനിമം   യോഗ്യതയായ എട്ടു വർഷത്തെ അധ്യാപന പരിചയം ഇല്ലെന്നും, 2018 ലെ യുജിസി  വ്യവസ്ഥപ്രകാരമുള്ള    റിസർച്ച് സ്കോർ, അംഗീകൃത പ്രസിദ്ധീകരണങ്ങൾ എന്നിവ പരിശോധിക്കാതെയാണ്   വിസി അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റി ഇൻറർവ്യൂവിൽ തന്നെക്കാൾ ഉയർന്ന മാർക്ക് പ്രിയ വർഗീസിന് നൽകിയതെന്നും ഹർജ്ജി യിൽ പറയുന്നു. വൈസ് ചാൻസലർ,  സർവ്വകലാശാല, പ്രിയ വർഗീസ്എന്നിവരെ എതിർ കക്ഷികളാക്കി യാണ് ഹർജി ഫയൽ ചെയ്തിട്ടുള്ളത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News