പത്തനംതിട്ടയിൽ കോൺക്രീറ്റ് മിക്സിങ് ലോറിയും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം. പത്തനംതിട്ട കൈപ്പട്ടൂരിലാണ് സംഭവം നടന്നത്. അപകടത്തെ തുടർന്ന് 25 ഓളം പേർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ നിലവിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന്, ജനുവരി 27 രാവിലെ 10 മണിയോടെയാണ് അപകടം നടന്നത്.
പത്തനംതിട്ടയിൽ നിന്നും അടൂരിലേക്ക് പോയ സ്വകാര്യ ബസ്സും കോൺക്രീറ്റ് മിക്സിങിനായി പോകുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൈപ്പട്ടുർ ഹൈസ്ക്കൂൾ ജംഷന് സമീപത്തെ വളവിൽ വെച്ചായിരുന്നു അപകടം നടന്നത്. അമിത വേഗത്തിൽ അടൂരിൽ നിന്നും വന്ന ലോറി ബസ്സിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് റോഡിൻ്റെ വശത്തേക്ക് മറിഞ്ഞ് പോകുകയും ചെയ്തു.
ALSO READ: Crime News: ലഹരിമരുന്നുമായി ഗർഭിണിയായ യുവതിയടക്കം മൂന്ന് പേർ പിടിയിൽ
അതേസമയം ഇന്നലെ ജനുവരി 26 ന് പാലാ ബൈപ്പാസ് റോഡിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. പാലാ പന്ത്രണ്ടാം മൈലിൽ മറ്റത്തിൽ നിഖിൽ കുമാർ ആണ് മരിച്ചത്. 19 വയസായിരുന്നു. വൈകിട്ട് 6 മണിയോടെ ആയിരുന്നു അപകടം നടന്നത്. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ നിഖിലിനെ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മറ്റക്കര ടോംസ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി ആയിരുന്നു നിഖിൽ. പഠനത്തോടൊപ്പം പാലാ മുരിക്കുമ്പുഴയിൽ ഒരു വർക്ഷോപ്പിൽ സഹായി ആയിട്ട് നിൽക്കുകയായിരുന്നു നിഖിൽ ഇവിടെ നിന്ന് ബൈപ്പാസ് വഴി പാലാ ടൗണിലേക്ക് വരവേയാണ് അപകടം ഉണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...