പത്തനംതിട്ട: പത്തനംതിട്ട മല്ലശേരിയിലെ രണ്ട് കുടുംബങ്ങളുടെ സന്തോഷമാണ് ഒരു ദിവസം കൊണ്ട് പൊലിഞ്ഞുപോയത്. മധുവിധു ആഘോഷിക്കുന്നതിനായി വിദേശത്തേക്ക് പോയ മക്കളെ തിരികെ വിളിക്കാൻ പോയ പിതാക്കൻമാരും തിരിച്ചെത്തിയ മക്കളും നഷ്ടപ്പെട്ടതിന്റെ ഞെട്ടൽ മാറാതെയാണ് ഇരു കുടുംബങ്ങളും. എട്ട് വർഷത്തെ പ്രണയം. 15 ദിവസം മുൻപ് വിവാഹം.
നിഖിലിന്റെയും അനുവിന്റെയും വേർപാട് നാടിന്റെ നെഞ്ചുലച്ചു. മരിച്ച നാല് പേരുടെയും സംസ്കാരം ബുധനാഴ്ചയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. സ്വപ്നം കണ്ട ജീവിതത്തിലേക്ക് ഇരുവരും ഒന്നിച്ച് യാത്ര ആരംഭിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. എല്ലാ സന്തോഷങ്ങളെയും കവർന്നാണ് ഇന്നത്തെ പ്രഭാതം കടന്നുപോയത്.
ALSO READ: കൂടൽ മുറിഞ്ഞകൽ അപകടം; അലക്ഷ്യമായും അശ്രദ്ധമായും വാഹനമോടിച്ചെന്ന് എഫ്ഐആർ
മധുവിധു കഴിഞ്ഞ് മലേഷ്യയിൽ നിന്ന് തിരികെയുള്ള വരവ് രണ്ട് കുടുംബങ്ങളെയാണ് തീരാ കണ്ണീരിലാഴ്ത്തിയത്. നിഖിലിനെയും അനുവിനെയും തിരികെ വിളിക്കാനാണ് എയർപോർട്ടിലേക്ക് മത്തായി ഈപ്പനും ബിജു ജോർജും യാത്രയായത്. തിരികെ വന്നത് നാല് പേരുടെയും ചേതനയറ്റ ശരീരങ്ങളാണ്.
നവംബർ 30ന് ആയിരുന്നു അനുവിന്റെയും നിഖിലിന്റെയും വിവാഹം. എട്ട് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം. നാളെ അനുവിന്റെ പിറന്നാൾ ദിനമാണ്. ഒന്നിച്ചുള്ള ജന്മദിനം ആഘോഷിക്കാൻ കാത്തുനിൽക്കാതെ ഇരുവരും ഒരുമിച്ച് വിടവാങ്ങി. കാനഡയിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന നിഖിൽ അനുവിനെയും കൂട്ടി ജനുവരിയിൽ തിരിച്ചുപോകാനിരിക്കേയാണ് അപകടം ഇരുവരെയും കവർന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.