Oommen Chandy Funeral: രാഹുല്‍ ഗാന്ധി,എം.കെ സ്റ്റാലിൻ; കേരള,ഗോവ, പശ്ചിമ ബംഗാൾ ഗവർണർമാർ- ഉമ്മൻചാണ്ടിയുടെ സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുക്കാൻ നിരവധി പേർ

അതേസമയം ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംസ്കാരച്ചടങ്ങുകള്‍ നടത്താൻ നിശ്ചയിച്ചിരുന്നത്

Written by - Zee Malayalam News Desk | Last Updated : Jul 20, 2023, 08:49 AM IST
  • ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംസ്കാരച്ചടങ്ങുകള്‍ നടത്താൻ നിശ്ചയിച്ചിരുന്നത്.
  • എന്തായാലും ഇതിലും കൂടുതൽ സമയം വൈകിയേക്കും
  • നിശ്ചയിച്ചതിലും വളരെ വൈകിയാണ് വിലാപയാത്ര പല സ്ഥലങ്ങളിലൂടെയും കടന്നുപോകുന്നത്
Oommen Chandy Funeral: രാഹുല്‍ ഗാന്ധി,എം.കെ സ്റ്റാലിൻ; കേരള,ഗോവ, പശ്ചിമ ബംഗാൾ ഗവർണർമാർ- ഉമ്മൻചാണ്ടിയുടെ സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുക്കാൻ നിരവധി പേർ

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ശവ സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുക്കാൻ നിരവധിപേർ.രാഹുല്‍ ഗാന്ധിയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും എത്തും.കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരൻ പിള്ള, പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസ് തുടങ്ങിയവരും പങ്കെടുക്കും. മൃതദേഹം ഒൻപത് മണിയോടെയെങ്കിലും കോട്ടയം തിരുനക്കരയിൽ എത്തിക്കാനാവും എന്നാണ് പ്രതീക്ഷ. നിലവിൽ കോട്ടയം ജില്ലയിൽ വിലാപയാത്ര പ്രവേശിച്ച് കഴിഞ്ഞു.

അതേസമയം ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംസ്കാരച്ചടങ്ങുകള്‍ നടത്താൻ നിശ്ചയിച്ചിരുന്നത്.രാത്രി തിരുനക്കരയിലെത്തേണ്ട വിലാപയാത്ര ഇന്ന് പുലർച്ചെ ആയിട്ടും എത്തി ചേർന്നിരുന്നില്ല. ഇതിനാൽ സംസ്കാര ചടങ്ങുകൾ വൈകിയേക്കും. വലിയ ജനക്കൂട്ടമാണ് കാലാവസ്ഥയും സമയവും വരെ അവഗണിച്ച് അദ്ദേഹത്തെ കാണാൻ കാത്തുനില്‍ക്കുന്നത്. ഇത് കൊണ്ട് തന്നെ നിശ്ചയിച്ചതിലും വളരെ വൈകിയാണ് വിലാപയാത്ര പല സ്ഥലങ്ങളിലൂടെയും കടന്നുപോകുന്നത്.

ALSO READ: Good Bye Oommen Chandy Live updates: ഉമ്മൻ‌ ചാണ്ടിയുടെ സംസ്കാരം: കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് അവധി

അതേസമയം ഉമ്മൻചാണ്ടിയുടെ സംസ്കാര ശുശ്രൂഷകള്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവായുടെ പ്രധാന കാര്‍മികത്വത്തിലാണ് നടക്കുക. സഭയിലെ മെത്രാപ്പോലീത്തന്മാര്‍ സഹകാര്‍മ്മികര്‍ ആയിരിക്കും. സെന്റ് ജോര്‍ജ് വലിയ പള്ളിയില്‍ പ്രത്യേകം തയ്യാറാക്കിയ കബറിടത്തിലാണ് അദ്ദേഹത്തിൻറെ ശുശ്രൂഷകൾ നടക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News