Onam 2021: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്‍റെ ഓണം ഖാദി മേള, വന്‍ ഡിസ്കൗണ്ട്

കോവിഡ് പ്രതിസന്ധികൾക്കിടയിൽ ആകർഷകമായ ഇളവുകളോടെ ഓണം ഖാദി മേളയ്ക്ക്  (Onam Khadi Mela) തുടക്കമായി.  

Written by - Zee Malayalam News Desk | Last Updated : Aug 2, 2021, 02:48 PM IST
  • കോവിഡ് പ്രതിസന്ധികൾക്കിടയിൽ ആകർഷകമായ ഇളവുകളോടെ ഓണം ഖാദി മേളയ്ക്ക് (Onam Khadi Mela) തുടക്കമായി.
  • ഓണം ഖാദി മേളയുടെ (Onam Khadi Mela 2021) ജില്ലാതല ഉദ്ഘാടനം അതാത് ജില്ലാ കേന്ദ്രങ്ങളില്‍ ഈ ദിവസങ്ങളില്‍ നടക്കുകയാണ്.
  • മേളയില്‍ തനത് ഉത്പ്പന്നങ്ങള്‍ക്ക് ഓഗസ്റ്റ് 20 വരെ 30% പ്രത്യേക റിബേറ്റ് നല്‍കും. 499, 750, 2999 എന്നീ വിലകളില്‍ ഖാദി കിറ്റ് (Khadi Kit) വില്‍പ്പനയ്ക്ക് ഒരുക്കിയിട്ടുണ്ട്.
Onam 2021: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്‍റെ ഓണം ഖാദി മേള, വന്‍  ഡിസ്കൗണ്ട്

Onam 2021, Khadi Mela: കോവിഡ് പ്രതിസന്ധികൾക്കിടയിൽ ആകർഷകമായ ഇളവുകളോടെ ഓണം ഖാദി മേളയ്ക്ക്  (Onam Khadi Mela) തുടക്കമായി.  

ഓണം ഖാദി മേളയുടെ (Onam Khadi Mela 2021) ജില്ലാതല ഉദ്ഘാടനം  അതാത് ജില്ലാ കേന്ദ്രങ്ങളില്‍ ഈ ദിവസങ്ങളില്‍ നടക്കുകയാണ്.

മേളയില്‍ തനത് ഉത്പ്പന്നങ്ങള്‍ക്ക് ഓഗസ്റ്റ് 20 വരെ 30%  പ്രത്യേക റിബേറ്റ് നല്‍കും.  499, 750, 2999 എന്നീ വിലകളില്‍ ഖാദി കിറ്റ്  (Khadi Kit) വില്‍പ്പനയ്ക്ക് ഒരുക്കിയിട്ടുണ്ട്.  കൂടാതെ, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം ഉണ്ടായിരിക്കും. ഖാദി ബോര്‍ഡിന് കീഴിലെ ഖാദി ഗ്രാമ സൗഭാഗ്യ, ഖാദി സൗഭാഗ്യ, ഗ്രാമ സൗഭാഗ്യ വില്‍പനശാലകളില്‍ ഖാദി ഉല്‍പ്പന്നങ്ങളും ഖാദി കിറ്റും ലഭ്യമാണ്.

Also Read: Onam kit 2021: സ്‌പെഷ്യൽ ഓണക്കിറ്റ് ജൂലൈ 31 മുതൽ ലഭിച്ചു തുടങ്ങും,ഇതാണ് കിറ്റിലെ സാധനങ്ങൾ

കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ടാവും ഖാദി മേള നടത്തുക.

Onam Khadi Melaയുടെ  ഭാഗമായുള്ള   തയ്യാറാക്കുന്ന  ഖാദി കിറ്റ്  (Khadi Kit) സംബന്ധിച്ച വിവരങ്ങള്‍  മന്ത്രി  പി രാജീവ്‌ ഫേസ് ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.  
 
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം. 

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്‍റെ ഓണം ഖാദി മേളയുടെ ഭാഗമായി ഓണം ഖാദിക്കിറ്റ് പൊതുജനങ്ങളിലേക്ക് എത്തുകയാണ്. ഒരു ഡബിള്‍ മുണ്ട്, 2 ഷര്‍ട്ട് പീസ്, സിംഗിള്‍ ബെഡ്ഷീറ്റ്, കളര്‍ ഒറ്റമുണ്ട്, ചുരിദാര്‍ മെറ്റീരിയല്‍, ഖാദി കുപ്പടം മുണ്ട്, തോര്‍ത്ത്, 3 മാസ്‌ക്, തേന്‍ എന്നിവ അടങ്ങുന്ന 5000 രൂപയുടെ ഉത്പന്നങ്ങള്‍ 2999 രൂപയ്ക്കാണ് ലഭ്യമാവുക. ഖാദി ഉത്പന്നങ്ങള്‍ പൂര്‍ണ്ണമായും സംസ്ഥാനത്തിനകത്ത്  തന്നെ നിര്‍മ്മിക്കാനും തൊഴിലാളികള്‍ക്ക് പരമാവധി തൊഴില്‍ നല്‍കാനും ഖാദിമേഖലയുടെ പുനരുദ്ധാരണത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനും ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News