തിരുവനന്തപുരം: Onam 2021: ഇന്നലത്തെ സമ്പൂര്‍ണ ലോക്ഡൗണോടെ തല്‍ക്കാലത്തേക്ക് ഇനി കേരളത്തിൽ ലോക്ഡൗണില്ല. മൂന്നാഴ്ച കേരളം ഒരു അടവുകളുമില്ലാതെ തുറന്നിടും. ഇന്നു മുതൽ ഓണവിപണികള്‍ സജീവമാകും. വെള്ളിയാഴ്ചയാണ് അത്തം.
കൂടുതല്‍ കടകളും സ്ഥാപനങ്ങളും തുറക്കാനും ശനിയാഴ്ചകളിലെ സമ്പൂര്‍ണ ലോക്ഡൗണ്‍ ഒഴിവാക്കാനും സർക്കാർ നേരത്തെ കൂടിയ യോഗത്തിൽ തീരുമാനിച്ചിരുന്നു. ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണുണ്ടെങ്കിലും സ്വാതന്ത്ര്യദിനമായതിനാല്‍ ആഗസ്ത് 15നും മൂന്നാം ഓണമായതിനാല്‍ (Onam 2021) 22 നും ഒഴിവാക്കിയിട്ടുണ്ട്.
Also Read: Kerala COVID Update : ഇന്ന് 18,000ത്തിൽ അധികം കോവിഡ് കണക്ക്, പക്ഷെ TPR 13ന് മുകളിൽ തന്നെ
ഇതിനിടയിൽ മാനദണ്ഡങ്ങൾ പാലിച്ച് ബുധനാഴ്ച മുതല്‍ മാളുകൾ തുറക്കും. സംസ്ഥാനത്തെ ടൂറിസം മേഖലകള്‍ ഇന്ന് മുതല്‍ സഞ്ചാരികള്‍ക്കായി തുറക്കും. ഒരു ഡോസ് വാക്‌സിന്‍ (Covid Vaccine) എടുത്തുവര്‍ക്കും 48 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശിക്കാൻ അനുമതിയുണ്ട്.
ടൂറിസം മേഖലകളില്‍ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി ഉള്‍പ്പടെ നല്‍കും. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്നാര്‍, പൊന്‍മുടി, തേക്കടി, വയനാട്, ബേക്കല്‍, കുട്ടനാട് ഉള്‍പ്പടെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് ഇന്നുമുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശനമുണ്ട്.
എന്നിരുന്നാലും സഞ്ചാരികള്‍ക്കും ടൂറിസം കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്കും ആദ്യഡോസ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ദിവസമായ ഞായറാഴ്ച ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശനമുണ്ടാവില്ല. പക്ഷെ അടുത്ത രണ്ടാഴ്ച ഈ നിയന്ത്രണം ബാധകമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...