തിരുവനന്തപുരം: വിദേശ സമ്പര്‍ക്കമില്ലാത്ത രണ്ടുപേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ കേരളത്തിൽ സമൂഹവ്യാപന ഭീതി ഉയരുന്നു. അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. കേരളത്തിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 107 ആയി ഉയർന്നു.
ഒമിക്രോൺ കേസുകൾ 100 കടന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ മഹാരാഷ്ട്രയ്ക്കും ഡൽഹിക്കും ഒപ്പം കേരളവും എത്തി. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 14 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് പേർക്ക് വിദേശ സമ്പർക്കം ഇല്ലാത്തതാണ് ആശങ്ക വർധിപ്പിക്കുന്നത്. 107 പേർക്കാണ് ആകെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. എറണാകുളം 12, കൊല്ലം 10, തിരുവനന്തപുരം 8, തൃശൂര്‍ 4, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ 2 വീതം, ആലപ്പുഴ, ഇടുക്കി എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
ALSO READ: Omicron Kerala | സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ 100 കടന്നു, 44 പേർക്ക് കൂടി രോഗം
രോഗം സ്ഥിരീകരിച്ച 44 പേരിൽ 10 പേര് ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും 27 പേര് ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. സമ്പർക്കത്തിലൂടെ 7 പേര്‍ക്കാണ് രോഗം ബാധിച്ചത്. കൊല്ലം 4, കോട്ടയം 2, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. എറണാകുളത്ത് 4 പേര് യുഎഇയില്‍ നിന്നും, 3 പേര് യുകെയില്‍ നിന്നും, 2 പേര് ഖത്തറില്‍ നിന്നും, സൗത്ത് ആഫ്രിക്ക, ഇസ്രേയല്‍, മാള്‍ട്ട എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തർ വീതവുമാണ് വന്നത്.
കൊല്ലത്ത് 5 പേര് യുഎഇയില്‍ നിന്നും, ഒരാള്‍ ഈസ്റ്റ് ആഫ്രിക്കയില്‍ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് 6 പേര് യുഎഇയില്‍ നിന്നും, ഒരാള്‍ ഖത്തറില്‍ നിന്നും വന്നതാണ്. തൃശൂരില്‍ 3 പേര് യുഎഇയില്‍ നിന്നും ഒരാള്‍ യുകെയില്‍ നിന്നുമാണ് വന്നത്. പാലക്കാട് നൈജീരിയ, യുഎഇ എന്നിവിടങ്ങളില്‍ നിന്നും മലപ്പുറത്ത് യുകെ, സ്പെയിന് എന്നിവിടങ്ങളില്‍ നിന്നും, കണ്ണൂരില്‍ സ്വീഡന്, യുഎഇ എന്നിവിടങ്ങളില്‍ നിന്നും, ആലപ്പുഴയില്‍ ഇറ്റലിയില്‍ നിന്നും, ഇടുക്കിയില്‍ സ്വീഡനില്‍ നിന്നും വന്നയാൾക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും ആകെ 41 പേരും ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും 52 പേരും എത്തിയിട്ടുണ്ട്. 14 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. യുഎഇയില്‍ നിന്നും വന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 29 പേരാണ് യുഎഇയില്‍ നിന്നുമെത്തിയത്. യുകെയില്‍ നിന്നുമെത്തിയ 23 പേര്‍ക്കും ഒമിക്രോണ്‍ ബാധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...