ജയിലില്‍ നിന്ന് നിസാമിന്‍റെ ഫോൺവിളി: മുഖ്യമന്ത്രി പിണറായി വിജയന്‍ റിപ്പോർട്ട് അന്വേഷിച്ചു

ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാം ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നെന്ന വാര്‍ത്തയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ റിപ്പോര്‍ട്ട് തേടി‍. ശിക്ഷ അനുഭവിക്കുന്ന കുറ്റവാളിക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അനര്‍ഹമായ സൗകര്യങ്ങളും പരിഗണനയും ലഭിക്കുന്നുണ്ടെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതായും മുഖ്യമന്ത്രി വ്യക്തമാക്കി.

Last Updated : Oct 22, 2016, 05:18 PM IST
ജയിലില്‍ നിന്ന് നിസാമിന്‍റെ ഫോൺവിളി: മുഖ്യമന്ത്രി പിണറായി വിജയന്‍ റിപ്പോർട്ട് അന്വേഷിച്ചു

തിരുവനന്തപുരം:ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാം ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നെന്ന വാര്‍ത്തയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ റിപ്പോര്‍ട്ട് തേടി‍. ശിക്ഷ അനുഭവിക്കുന്ന കുറ്റവാളിക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അനര്‍ഹമായ സൗകര്യങ്ങളും പരിഗണനയും ലഭിക്കുന്നുണ്ടെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതായും മുഖ്യമന്ത്രി വ്യക്തമാക്കി.

സംഭവത്തില്‍ അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ജയില്‍ മേധാവി അറിയിച്ചതായും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. 

അതേസമയം, നിസാം ഫോൺ ഉപയോഗിച്ചെന്ന വാർത്ത ജയിൽ അധികൃതർ നിഷേധിച്ചു. വാർത്തയുടെ പശ്ചാത്തലത്തിൽ ജയിൽ ഡി.ജി.പി കണ്ണൂർ സെൻട്രൽ ജയിലിൽ പരിശോധന നടത്തും. ഉച്ചക്ക് ശേഷമായിരിക്കും പരിശോധനയെന്നാണ് വിവരം.

Trending News