Thiruvananthapuram : നിപാ വൈറസ് (Nipah Virus) ബാധ കോഴിക്കോട് ജില്ലയിൽ (Kozhikode District) സ്ഥിരീകരിച്ചതിനെ തുടർന്ന് കേരളാ പബ്ലിക് സർവീസ് കമ്മീഷൻ (Kerala PSC) നടത്തൻ തീരുമാനിച്ചിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. രോഗം സ്ഥിരീകരിച്ച ജില്ലയിൽ സർക്കാർ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയ സാഹചര്യത്തിൽ കേരളാ PSC കോഴിക്കോട് മേഖലാ ഓഫിസിൽ വെച്ച് നാളെ തിങ്കളാഴ്ച മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന വിവിധ പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്.
വിവിധ കമ്പനി / ബോർഡ് / കോർപ്പറേഷനിലേക്കുള്ള ഡ്രൈവർ തസ്തികയിലേക്കുള്ള പ്രായോഗിക പരീക്ഷയാണ് മാറ്റി വെച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലാ PSC ഓഫീസിൽ വെച്ച് സെപ്റ്റംബർ 6 മുതൽ 10 വരെ നടത്താൻ നിശ്ചയിച്ചിരുന്ന സർട്ടിഫിക്കറ്റ് പരിശോധനയും സർവ്വീസ് പരിശോധനയും മുഖാമുഖവും മാറ്റി വെച്ചിട്ടുണ്ട്. പുതുക്കിയ തീയ്യതികൾ പിന്നീട് അറിയിക്കുന്നതാണ്.
എന്നാൽ കൊല്ലം, എറണാകുളം മേഖലാ ഓഫിസുകളിൽ നിശ്ചയിച്ച ഡ്രൈവർ തസ്തികയിലേക്കുള്ള പ്രായോഗിക പരീക്ഷകൾക്ക് മാറ്റമില്ലെന്നും PSC അറിയിച്ചിട്ടുണ്ട്.
അതേസമയം നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മൃതദേഹം സംസ്കരിച്ചു. കുട്ടിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ട സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്കും രോഗലക്ഷ്ണം പ്രകടമായിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു.
എന്ന് വൈകിട്ട് ജില്ല ഭരണകൂടം കുട്ടിയുടെ റൂട്ട് മാപ്പ് പുറത്ത് വിടുകയും ചെയ്തു. 28ന് പനി ബാധിച്ച കുട്ടിയെ അടുത്ത ദിവസം ഞായറാഴ്ച സമീപത്തെ സ്വാകാര്യ ക്ലിനിക്കിൽ എത്തിക്കുകയും തുടർന്ന് 31-ാം തിയതി മുക്കത്തെ EMS ആശുപത്രിയിലെത്തിച്ചു. ശേഷം മറ്റൊരു സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുമാണ് കുട്ടിയെ മാറ്റിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...