അവകാശങ്ങൾ നിഷേധിക്കപ്പെട്ട്, അടിസ്ഥാന സൗകര്യങ്ങൾ പോലും അന്യമായി ജീവിക്കുകയാണ് പത്തനംതിട്ട ളാഹ മഞ്ഞത്തോട് നിവാസികളായ ആദിവാസി സമൂഹം. അൻപതോളം ആദിവാസി കുടുംബങ്ങളാണ് അധികൃതരുടെ അവഗണനയിൽ ഇപ്പോഴും അപരിഷ്‌കൃതരായി ജീവിക്കുന്നത്.
ശബരിമല വനമേഖലയിൽ ളാഹ മഞ്ഞത്തോട് പ്രദേശത്ത് അൻപതോളം ആദിവാസി കുടുംബങ്ങളാണ് താമസിക്കുന്നത്. വികസനം എന്തെന്ന് ഇനിയും അറിയാത്തവരാണ് ഇവിടുത്തെ ജനത. മരതടികളും മുളയും കൊണ്ട് നിർമ്മിച്ച കുടിലുകൾ. വൈദ്യുതിയില്ല. തികച്ചും പ്രാകൃതമായ ജീവിതം. ഇവരുടെ ഈ അവസ്ഥയ്ക്ക് കാരണം അധികാരികൾ മാത്രമാണ്. ഇനിയും അർഹിക്കുന്ന രീതിയിൽ പുനരധിവാസം നടത്താതെ ഈ ജീവിതങ്ങളെ കാട്ടിൽ തളച്ചിടുകയാണ് അധികാരികൾ.
ഭൂമി പതിച്ചു നൽകാമെന്ന ധാരണയിൽ ജില്ലയിലെ മറ്റ് വനമേഖലയിൽ നിന്നും ഇവിടെക്ക് മാറ്റിയവരും ഈ കൂട്ടത്തിലുണ്ട്. എന്നാൽ ഇവർക്ക് ഭൂമി നൽകുന്ന കാര്യത്തിൽ ഇനിയും നടപടികൾ ആരംഭിച്ചിട്ടില്ല. ഭൂമി കിട്ടിയെങ്കിൽ മാത്രമേ വൈദ്യുതിയടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾക്കും ഇവർ അർഹരാവൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...