ഇടുക്കി: നെടുങ്കണ്ടം ഇടുക്കി ജില്ലാ ഡീലേഴ്‌സ് ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്ത് വിജിലൻസ്. മുൻ ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ അടക്കം 13 പേർക്കെതിരെയാണ് വിജിലൻസ് കേസെടുത്തിരിക്കുന്നത്. ബാങ്കിൽ നിന്ന് നാലര കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ബാങ്ക് പ്രസിഡന്റ് ടോമി ജോസഫ്, ഡിസിസി ജനറൽ സെക്രട്ടറി ഷാജി പൈനാടത്ത് അടക്കമുള്ളവരും പ്രതിപ്പട്ടികയിലുണ്ട്. നെടുങ്കണ്ടം ഇടുക്കി ജില്ലാ ഡീലേഴ്സ് കോ-ഓപ്പറേറ്റീവ് ബാങ്ക് സൊസൈറ്റി സഹകരണ ബാങ്ക് കോൺഗ്രസാണ് ഭരിക്കുന്നത്. ബാങ്കിനെതിരെ പരാതിയുമായി നിക്ഷേപകർ രംഗത്തെത്തുകയായിരുന്നു. ചികിത്സക്കും വീട് വയ്ക്കാനും ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ കിട്ടാത്ത സ്ഥിതിയാണെന്ന് പരാതിക്കാർ പറയുന്നു.
കോൺഗ്രസ് നേതാക്കൾ ഭരിക്കുന്ന ബാങ്കിൽ അഞ്ച് ലക്ഷം മുതൽ 30 ലക്ഷം രൂപ വരെ നിക്ഷേപിച്ച നൂറ്റമ്പതിൽ അധികം പേരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഇവർക്ക് ആവശ്യ സമയത്ത് പണം കിട്ടാതെ വന്നതോടെയാണ് അഴിമതി പുറത്തായത്. 36 കോടി രൂപയുടെ ക്രമക്കേട് ഉണ്ടെന്നാണ് ആക്ഷേപം ഉയരുന്നത്. അതേസമയം മുൻ ജീവനക്കാർ നടത്തിയ നിയമലംഘനങ്ങളാണ് ബാങ്കിനെ കടക്കെണിയിലാക്കിയതെന്നാണ് ഭരണസമിതിയുടെ വിശദീകരണം.
ക്രമക്കേടിനെ തുടർന്ന് മുൻ സെക്രട്ടറിയെ സസ്പെൻഡ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ ഒളിവിലാണ്. സഹകാരികൾ അറിയാതെ അവരുടെ പേരിൽ വായ്പ എടുത്തിട്ടുണ്ടെന്നും ആരോപണം ഉയരുന്നുണ്ട്. പണം നിക്ഷേപിച്ച് കബളിപ്പിക്കപ്പെട്ടവർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമരം ആരംഭിച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.