Navakerala Sadas: നവകേരള സദസിന് ഇന്ന് സമാപനം, പ്രതിപക്ഷ പ്രതിഷേധം, തലസ്ഥാനത്ത് കനത്ത സുരക്ഷ

Navakerala Sadas:  കടുത്തരാഷ്ട്രീയ എതിര്‍പ്പുകള്‍ക്കും വഴിനീളെയുള്ള പ്രതിഷേധത്തിനും  ക്രമസമാധാന പ്രശ്നങ്ങള്‍ക്കും ഇടയിലാണ് നവകേരള സദസ് സമാപിക്കുന്നത്.    

Written by - Zee Malayalam News Desk | Last Updated : Dec 23, 2023, 08:13 AM IST
  • തലസ്ഥാന ജില്ലയിലെ 5 മണ്ഡലങ്ങളില്‍ പര്യടനം നടത്തിയാണ് നവ കേരള സദസ് ഇന്ന് സമാപിക്കുന്നത്. തിരുവനന്തപുരം വട്ടിയൂര്‍കാവ്, കോവളം, കഴക്കൂട്ടം മണ്ഡലങ്ങളിലെ സദസാണ് ഇന്ന് നടക്കുക.
Navakerala Sadas: നവകേരള സദസിന് ഇന്ന് സമാപനം, പ്രതിപക്ഷ പ്രതിഷേധം, തലസ്ഥാനത്ത് കനത്ത സുരക്ഷ

Navakerala Sadas: സംസ്ഥാന മുഖ്യമന്ത്രിയും മന്ത്രിമാരും നയിക്കുന്ന നവകേരള സദസിന് ഇന്ന് സമാപനം. വൈകിട്ട് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സമാപന പരിപാടികൾ. കടുത്തരാഷ്ട്രീയ എതിര്‍പ്പുകള്‍ക്കും വഴിനീളെയുള്ള പ്രതിഷേധത്തിനും  ക്രമസമാധാന പ്രശ്നങ്ങള്‍ക്കും ഇടയിലാണ് നവകേരള സദസ് സമാപിക്കുന്നത്.  

Also Read:  Horoscope Today, December 23: മേടം രാശിക്കാര്‍ക്ക് മാനസിക സമ്മര്‍ദ്ദം, കന്നി രാശിക്കാർക്ക് യാത്രാ  ഭാഗ്യം, ഇന്നത്തെ നക്ഷത്രഫലം 

തുടക്കം മുതല്‍ വിവാദങ്ങളുടെ ചുവടുപിടിച്ചായിരുന്നു  നവകേരള സദസ് അരങ്ങേറിയത്.  പരാതി പരിഹാര സംവിധാനം ഉണ്ടാകുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. മന്ത്രിസഭ ഒന്നാകെ ജനങ്ങളിലേക്ക് എന്ന പ്രഖ്യാപനത്തോടെയാണ് സർക്കാർ നവകേരള സദസ് സംഘടിപ്പിച്ചത്. എന്നാല്‍, പ്രതികരണം മറ്റൊന്നായിരുന്നു. 

Also Read:  Saturn in Aquarius 2024: 2024ൽ ഈ രാശിക്കാരുടെ ഭാഗ്യം ഉണരും!! ശനി ദേവൻ കൃപ വര്‍ഷിക്കും 
 
140 മണ്ഡലങ്ങളിലേയും പര്യടനം രാഷ്ട്രീയ ലക്ഷ്യത്തോടെ എന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബഹിഷ്കരണം പ്രഖ്യാപിച്ചതോടെ വിവാദങ്ങളും തലപൊക്കി. മന്ത്രിമാർക്ക് സഞ്ചരിക്കാൻ ആഡംബര ബസ് എന്ന റിപ്പോർട്ട് കൂടി പുറത്തുവന്നതോടെ ഒന്നിന് പിറകെ മറ്റൊന്നായി വിവാദങ്ങള്‍... നിലവില്‍  പ്രതിപക്ഷ നേതൃത്വം റോഡിലിറങ്ങി നവകേരള സദസിനെതിരെ പ്രതിഷേധം കടുപ്പിക്കുന്നത് വരെ എത്തിനില്‍ക്കുകയാണ് കാര്യങ്ങള്‍. 

അതേസമയം, നവകേരള സദസിന്‍റെ സമാപന ദിവസം ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷം. നവ കേരള സദസിനെതിരായ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ നീക്കമെന്ന് ആരോപിച്ച് കോൺഗ്രസ് ഇന്ന് ഡിജിപി ഓഫീസിലേക്ക് മാർച്ച് നടത്തും. നവ കേരള സദസിനെതിരെ യുവമോർച്ചയുടെ സെക്രട്ടറിയേറ്റ് മാർച്ചും ഇന്ന് നടക്കും. പ്രതിഷേധവും സംഘർഷ സാധ്യതയും കണക്കിലെടുത്ത് വൻ സുരക്ഷയാണ് തലസ്ഥാന ജില്ലയിൽ പോലീസ് ഒരുക്കിയിട്ടുള്ളത്.

അതിനിടെ,  മന്ത്രിമാർ പരാതി നേരിട്ടു കേൾക്കുന്നില്ലെന്നും പരിഹാരം കാണുന്നില്ല എന്നും ആരോപണം ഉയരുന്നുണ്ട്. പ്രതിപക്ഷം ആക്രമണം ശകതമാക്കിയപ്പോള്‍, പ്രതിരോധം ശക്തമാക്കി സര്‍ക്കാര്‍.  അതിനിടെ പ്രതിഷേധക്കാർക്കെതിരായ ആക്രമണത്തെ മുഖ്യമന്ത്രി ന്യായീകരിക്കുകയും ചെയ്തതോടെ അന്തരീക്ഷം ഏറെ കലുഷിതമായി. 

തലസ്ഥാന ജില്ലയിലെ 5 മണ്ഡലങ്ങളില്‍ പര്യടനം നടത്തിയാണ് നവ കേരള സദസ് ഇന്ന് സമാപിക്കുന്നത്.   തിരുവനന്തപുരം വട്ടിയൂര്‍കാവ്, കോവളം, കഴക്കൂട്ടം മണ്ഡലങ്ങളിലെ സദസാണ് ഇന്ന് നടക്കുക. വിവാദങ്ങളും പ്രതിഷേധങ്ങളും കൊണ്ട് നിറഞ്ഞ നവ കേരള സദസ് ഇന്ന് സമാപിക്കുമ്പോൾ സർക്കാരിന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ എത്രകണ്ട് നടപ്പായി എന്നതാണ് ചോദ്യം. ലഭിച്ച പരാതികളിൽ തീര്‍പ്പ്‌ കല്‍പ്പിക്കാന്‍ സാധിച്ചോ?  എത്ര പരാതികള്‍ക്ക് പരിഹാരം കണ്ടെത്തി? നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്....   

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ..   

Trending News