കേരളത്തിൽ മദ്രസകളില്ലെന്ന് സർക്കാർ പച്ചക്കള്ളം പറഞ്ഞെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ. കേരളത്തിൽ മദ്രസകളില്ലെന്നും മദ്രസകൾക്ക് പണം നൽകുന്നില്ലെന്നും പറഞ്ഞതായി ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ പ്രിയങ്ക് കനൂംഗോ പറഞ്ഞു.
എന്നാൽ കേരളം പറഞ്ഞത് പച്ചക്കള്ളമാണെന്നും മദ്രസകൾക്ക് പണം നൽകുന്നതിൽ തെളിവുണ്ടെന്നും അധ്യക്ഷൻ വ്യക്തമാക്കി. മദ്രസ ടീച്ചർ ക്ഷേമനിധിയിലേക്കും കേരളം പണം നൽകുന്നുണ്ടെന്ന് പ്രിയങ്ക് കനൂംഗോ ആരോപിച്ചു.
Read Also: മാസപ്പടി കേസിൽ നിർണായക നീക്കം; എസ്എഫ്ഐഒ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മൊഴിയെടുത്തു
9 വർഷമായി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടെന്നും കമ്മീഷന്റെ നിർദ്ദേശം സംസ്ഥാനങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ കോടതിയെ സമീപിക്കുെമന്നും അധ്യക്ഷൻ പ്രിയങ്ക് കനൂംഗോ പറഞ്ഞു.
അതേസമയം ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദ്ദേശം നഗ്നമായ ഭരണഘടനാ ലംഘനമെന്ന് കേരള മുസ്ലീം ജമാഅത്ത് പ്രതികരിച്ചു. മദ്രസകൾ അടച്ചുപൂട്ടണമെന്നത് ഭരണഘടനാ വിരുദ്ധമെന്നാണ് സിപിഎമ്മിന്റെ നിലപാട്.നിർദ്ദേശം മതധ്രുവീകരത്തിന്റെ ശ്രമമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചു.
മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങൾ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകിയത്. മുസ്ലീം വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ മദ്രസകൾ പരാജയപ്പെട്ടെന്നും വിദ്യാഭ്യാസ അവകാശനിയമത്തിന് എതിരായാണ് പ്രവർത്തിക്കുന്നതെന്നുമാണ് കമ്മീഷന്റെ കണ്ടെത്തൽ.
വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തേണ്ടത് സംസ്‌ഥാന സർക്കാരിന്റെ കടമയാണെന്നും ഒരു ബോർഡ് പ്രവർത്തിക്കുന്നു എന്നത് കൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളാവുന്നില്ലെന്നും കത്തിൽ പറയുന്നു. മുസ്ലീം വിദ്യാർത്ഥികളെ സ്കൂളിൽ കൂടി ചേർക്കണം, മദ്രസകളിൽ പഠിക്കുന്ന മുസ്ലീം സമുദായത്തിന് പുറത്തുള്ള കുട്ടികളെ സാധാരണ സ്കുളിൽ ചേർക്കണമെന്നും ബാലാവകാശ കമ്മീഷന്റെ കത്തിൽ ചൂണ്ടികാണിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.