K Surendran : പിണറായി സർക്കാരിനെ താഴെയിറക്കാൻ 5 മിനിറ്റ് പോലും കേന്ദ്ര സർക്കാരിന് വേണ്ട; കെ സുരേന്ദ്രൻ

K Surendran :  കൂടാതെ ആരിഫ് മുഹമ്മദ് ഖാൻ നരേന്ദ്ര മോദി അയച്ച ഗവർണറാണെന്നും മൻ മോഹൻസിങിന്റെ സർക്കാർ അയച്ച ഗവർണർ ആണെന്ന് തെറ്റിധരിക്കേണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.    

Written by - Zee Malayalam News Desk | Last Updated : Dec 2, 2022, 01:36 PM IST
  • നിയമപരമായി അല്ല പോകുന്നതെങ്കിൽ സർക്കാരിനെ താഴെയിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
  • കൂടാതെ ആരിഫ് മുഹമ്മദ് ഖാൻ നരേന്ദ്ര മോദി അയച്ച ഗവർണറാണെന്നും മൻ മോഹൻസിങിന്റെ സർക്കാർ അയച്ച ഗവർണർ ആണെന്ന് തെറ്റിധരിക്കേണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
  • കെ.ടി ജയകൃഷ്ണന്‍ അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
K Surendran : പിണറായി സർക്കാരിനെ താഴെയിറക്കാൻ 5 മിനിറ്റ് പോലും കേന്ദ്ര സർക്കാരിന് വേണ്ട; കെ സുരേന്ദ്രൻ

സംസ്ഥാന സർക്കാരിനെ താഴെയിറക്കാൻ നരേന്ദ്ര മോദി സർക്കാരിന് നിമിഷങ്ങൾ മാത്രം മതിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.  നിയമപരമായി അല്ല പോകുന്നതെങ്കിൽ സർക്കാരിനെ താഴെയിറക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ആരിഫ് മുഹമ്മദ് ഖാൻ നരേന്ദ്ര മോദി അയച്ച ഗവർണറാണെന്നും മൻ മോഹൻസിങിന്റെ സർക്കാർ അയച്ച ഗവർണർ ആണെന്ന് തെറ്റിധരിക്കേണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.  കെ.ടി ജയകൃഷ്ണന്‍ അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം ഒക്ടോബർ മാസം മുഖ്യമന്ത്രിയും സംഘവും നടത്തിയ വിദേശയാത്രയ്ക്ക് എത്ര രൂപ ചിലവഴിച്ചെന്ന കണക്ക് സംസ്ഥാന സർക്കാർ പുറത്ത് വിടണമെന്നും കെ സുരേദ്രൻ ആവശ്യപ്പെട്ടു. ലണ്ടനിൽ മുഖ്യമന്ത്രിയും സംഘവും ഹോട്ടൽ താമസത്തിനും ഭക്ഷണത്തിനും നഗരയാത്രകൾക്കുമായി ചിലവിട്ടത് 43.14 ലക്ഷം രൂപയാണെന്ന് പുറത്തുവന്നിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ലണ്ടൻ ഹൈക്കമ്മിഷനിൽ നിന്ന് വിവരാവകാശ നിയമപ്രകാരമാണ് ഈ വിവരം വ്യക്തമായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുമ്പോൾ മുഖ്യമന്ത്രിക്ക് വിദേശത്ത് ഉല്ലാസയാത്ര നടത്താൻ ഖജനാവിലെ പണം ധൂർത്തടിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പറഞ്ഞ കെ സുരേന്ദ്രൻ സർക്കാർ മറുപടി പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO READ: V Sivankutty : ക്രമസമാധാന പാലനത്തിനും ഭരണ നിർവ്വഹണത്തിനും സർക്കാരിന് താൽപര്യം ഇല്ലെന്ന് ഗവർണർ; പരാമർശം വസ്തുതകൾക്ക് നിരക്കാത്തതെന്ന് വി ശിവൻകുട്ടി

യാത്രയുടെ വിശദാംശങ്ങൾ സർക്കാർ പുറത്ത് വിടാത്തത് ദുരൂഹമാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ചൂണ്ടിക്കാണിച്ചു. നിത്യ ചിലവുകൾക്കുപോലും പണം കണ്ടെത്താനാകാതെ എൽഡിഎഫ് സർക്കാർ പകച്ചുനിൽക്കുമ്പോഴാണ് മുഖ്യമന്ത്രി സകുടുംബം ഉല്ലാസയാത്ര നടത്തുന്നത്. മുഖ്യമന്ത്രി നടത്തിയ വിദേശയാത്രകൾ കൊണ്ട് സംസ്ഥാനത്തിന് എന്ത് ഗുണമുണ്ടായെന്ന് വ്യക്തമാക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ടെന്ന് അദ്ദേഹം ചൂണ്ടികാണിച്ചു. 

സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽപെട്ടു നട്ടംതിരിയുമ്പോഴും കാലങ്ങളായി തുടരുന്ന ധൂർത്ത് സർക്കാർ വർദ്ധിപ്പിക്കുകയാണ്. കാട്ടിലെ തടി, തേവരുടെ ആന; നമുക്കെന്തു ചേതം. വലിയാനേ വലി എന്നതാണു പിണറായിയുടേയും സിപിഎമ്മിന്റെയും ലൈൻ. ധൂർത്തടിക്കുന്ന പണം ജനത്തിന്റേതാണെന്നും അവരോട് അത് വിശദീകരിക്കാൻ തങ്ങൾക്ക് ബാധ്യതയുണ്ടെന്നും സർക്കാർ മനസിലാക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

കടം വാങ്ങി ശമ്പളവും പെൻഷനും നൽകുന്ന സർക്കാർ പാലിനും വെള്ളത്തിനും വൈദ്യുതിക്കും മദ്യത്തിനും തുടങ്ങി എല്ലാത്തിനും വില കൂട്ടി ജനങ്ങളെ ദുരിതത്തിലാക്കുമ്പോഴാണ് ഇത്തരം ധൂർത്തും നടത്തുന്നത്. ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് ലണ്ടനിലെ ചിലവിന്റെ കണക്ക് മാത്രമാണ് മറ്റ് രാജ്യങ്ങളിൽ ചിലവായ തുകയുടെ വിവരങ്ങൾ പുറത്ത് വന്നാൽ മാത്രമേ ധൂർത്തിന്റെ പൂർണവിവരങ്ങൾ ലഭിക്കുകയുള്ളൂവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News