Narcotic Jihad: നർക്കോട്ടിക് ജിഹാദ് കത്തിക്കയറുന്നു, കേന്ദ്ര നിയമം വേണമെന്ന് ബി.ജെ.പി,പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപത

കുടുംബ ഭദ്രതയ്ക്കെതിരായ ശക്തികൾക്കെതിരെ നിശബ്ദമാകാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 

Written by - Zee Malayalam News Desk | Last Updated : Sep 13, 2021, 07:12 AM IST
  • പ്രണയ തീവ്രവാദവും ലഹരി തീവ്രവാദവും ഒന്നിച്ചു പോവുകയാണെന്നും ബിഷപ്പ്
  • വിഷയങ്ങളിൽ കേന്ദ്ര നിയമം വേണമെന്ന് ബി.ജെ.പി വ്യക്തമാക്കി
  • രഹസ്യാന്വേഷണ മുന്നറിയിപ്പ് കേരളം അവഗണിച്ചെന്നും ബി.ജെ.പി നേതാവ് ടോം വടക്കൻ
Narcotic Jihad: നർക്കോട്ടിക് ജിഹാദ് കത്തിക്കയറുന്നു, കേന്ദ്ര നിയമം വേണമെന്ന് ബി.ജെ.പി,പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപത

കോട്ടയം: നർക്കോട്ടിക് ജിഹാദ് വിവാദത്തിൽ പാലാ ബിഷപ്പിന് പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപത. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ ആശങ്ക ഉൾക്കൊള്ളണമെന്ന് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം വിഷയത്തിൽ പ്രതികരിച്ചു. 

കുടുംബ ഭദ്രതയ്ക്കെതിരായ ശക്തികൾക്കെതിരെ നിശബ്ദമാകാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മാർ ജോസഫ് കല്ലറങ്ങാട്ട് നൽകിയത് വിപത്തുകൾക്കെതിരായ മുന്നറിയിപ്പാണ്. സഭയ്ക്ക് സാമൂഹിക തിന്മകൾക്കെതിരെ പ്രവർത്തിക്കാനാകില്ല. പ്രണയക്കെണിയിലാക്കി ഭീക്ഷണിപ്പെടുത്തി പീഢനങ്ങൾ നടക്കുന്നു.

ALSO READ: Narcotic Jihad: ദീപിക ദിനപത്രത്തിനെതിരെ കെഎസ് ശബരീനാഥൻ; പാലായിൽ മാത്രം യൂത്ത് കോൺ​ഗ്രസിന് പ്രത്യേക നിലപാടില്ലെന്ന് ശബരീനാഥൻ

പ്രണയ തീവ്രവാദവും ലഹരി തീവ്രവാദവും ഒന്നിച്ചു പോവുകയാണെന്നും  ബിഷപ്പ് പറഞ്ഞു. അതിനിടയിൽ ലൌ ജിഹാദ് അടക്കമുള്ള വിഷയങ്ങളിൽ കേന്ദ്ര നിയമം വേണമെന്ന് ബി.ജെ.പി വ്യക്തമാക്കി. രഹസ്യാന്വേഷണ മുന്നറിയിപ്പ് കേരളം അവഗണിച്ചെന്നും ബി.ജെ.പി നേതാവ് ടോം വടക്കൻ വ്യക്തമാക്കി.നർക്കോട്ടിക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണയുമായി ജോസ്.കെ മാണിയും രംഗത്ത് എത്തിയിട്ടുണ്ട്.

ALSO READ: Narcotic Jihad: മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ദീപിക; മുഖ്യമന്ത്രിയുടെ വാക്കുകൾ തീവ്രവാദികളെ ഭയന്നാകാമെന്ന് മുഖപ്രസം​ഗം

മയക്കുമരുന്ന് സാമൂഹ്യ വിപത്താണെന്ന് ചൂണ്ടിക്കാട്ടുക മാത്രമാണ് അദ്ദേഹം ചെയ്തത്. ബിഷപ്പിനെ ആക്ഷേപിക്കുന്നവർ കേളത്തിൻ്റെ മതസാഹോദര്യവും സമാധാനവും തകർക്കാൻ ശ്രമിക്കുകയാണെന്നും ജോസ്.കെ മാണിയും വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News