കൊച്ചി: മിന്നല്‍ മുരളിക്ക് ശേഷം ടൊവിനോ തോമസ് നായകനാകുന്ന ‘നാരദന്റെ’ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ടിവിയില്‍ വാര്‍ത്ത വായിക്കുന്ന തന്നെ തന്നെ നോക്കി നില്ക്കുന്ന ടൊവിനോയാണ് പോസ്റ്ററിലുള്ളത്.
മാധ്യമലോകത്തെ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആഷിഖ് അബുവാണ്. അന്നാ ബെന്നാണ് നായിക. രണ്ട് ഗെറ്റപ്പിലാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്.
ALSO READ: Pushpa2: ഇന്ത്യയിൽ മറ്റൊരു ചിത്രവും ഇറക്കാത്തത്ര ഭാഷകളിൽ പുഷ്പ2 എത്തും: അല്ലു അർജ്ജുൻ
ഡാര്‍ക്ക് ഷേഡിലുള്ള പോസ്റ്ററുകള്‍ ചിത്രത്തിന്റെ ദുരൂഹ സ്വഭാവം വര്‍ധിപ്പിക്കുന്നതാണ്. സിനിമ ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിരിക്കുമെന്നാണ് സൂചന. മായാനദിക്കും വൈറസിനും ശേഷം ടൊവിനോയും ആഷിക് അബുവും ഒന്നിക്കുന്ന ചിത്രം കൂടിയാണ് നാരദന്.
കഴിഞ്ഞ 25 ന് പുറത്തിറങ്ങിയ ട്രെയിലറില്‍ ഇത് അമേരിക്കയോ യൂറോപ്പോ അല്ല ഭാരതമാണ് എന്ന ടൊവിനോയുടെ ഡയലോഗ് വളരെ ശ്രദ്ധ നേടിയിരുന്നു. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചത്.
ALSO READ: 'അര്‍ച്ചന 31 നോട്ടൗട്ട്' ഫെബ്രുവരി 4ന്, റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ
ഒന്നിലധികം കാരണങ്ങള്‍ കൊണ്ട് ഈ ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ തനിക്ക് വളരെയധികം ആവേശമുണ്ടെന്നാണ് നേരത്തെ ടൊവിനോ പറഞ്ഞിരുന്നു. അതിലൊന്ന് ഏറ്റവും മികച്ച ടീമിനൊപ്പമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് എന്നതാണ്.
അടുത്ത വര്‍ഷം 27 നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. ഷറഫുദ്ദീന്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.
ALSO READ: Bheemante Vazhi : ഭീമന്റെ വഴി പ്രൈം വീഡിയോയിൽ; ഡിസംബർ 30 നെത്തും
സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജാഫര്‍ സാദിഖ് ആണ് ഛായാഗ്രഹണം. സൈജു ശ്രീധരനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...