Naradhan movie | നാരദനാവാന്‍ ടൊവിനോ എത്തുന്നത് ഡബിള്‍ റോളില്‍? ചിത്രം ജനുവരിയിൽ തിയേറ്ററുകളിലേക്ക്

സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദന്‍ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Dec 26, 2021, 09:39 AM IST
  • ടൊവിനോ തോമസ് ഡബിള്‍ റോളിലാണ് ചിത്രത്തില്‍ എത്തുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന
  • രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് താരം ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നത്
  • ഒരു പൊളിറ്റിക്കല്‍ ത്രില്ലറിന്റെ സ്വഭാവമുള്ള ചിത്രമായിരിക്കും നാരദന്‍ എന്നാണ് ട്രെയിലർ നൽകുന്ന സൂചന
Naradhan movie | നാരദനാവാന്‍ ടൊവിനോ എത്തുന്നത് ഡബിള്‍ റോളില്‍? ചിത്രം ജനുവരിയിൽ തിയേറ്ററുകളിലേക്ക്

കൊച്ചി: മായാനദിക്ക് ശേഷം ആഷിഖ് അബു - ടൊവിനോ തോമസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന നാരദന്റെ ട്രെയിലർ പുറത്തിറക്കി. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദന്‍ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. ഉണ്ണി. ആര്‍. ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. 

ടൊവിനോ തോമസ് ഡബിള്‍ റോളിലാണ് ചിത്രത്തില്‍ എത്തുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് താരം ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നത്. ഒരു പൊളിറ്റിക്കല്‍ ത്രില്ലറിന്റെ സ്വഭാവമുള്ള ചിത്രമായിരിക്കും നാരദന്‍ എന്നാണ് ട്രെയിലർ നൽകുന്ന സൂചന.

ALSO READ: Malayankunj Trailer : ഏറെ കാത്തിരിപ്പിന് ശേഷം മലയന്‍കുഞ്ഞിന്റെ ട്രെയ്‌ലറെത്തി; ചിത്രം ഒരു സര്‍വൈവല്‍ ത്രില്ലർ

വാര്‍ത്തകളിലെ ധാര്‍മികതയാണോ അതോ മാധ്യമ സ്ഥാപനങ്ങള്‍ തമ്മിലുള്ള മത്സരമാണോ ചിത്രത്തിന്റെ പ്രമേയമെന്നതിലും സസ്പെൻസ് നൽകുന്നതാണ് ട്രെയിലർ. അന്ന ബെന്‍ ആണ് ചിത്രത്തിലെ നായിക. ചിത്രം ജനുവരി 27 ന് തിയേറ്ററുകളില്‍ വേള്‍ഡ് വൈഡ് റിലീസ് ചെയ്യും. 

ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലെത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. ജാഫര്‍ സാദിഖ് ആണ് ക്യാമറ, സൈജു ശ്രീധരനാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.

ALSO READ: Minnal Murali Review : ഇതാ മലയാളത്തിൽ നിന്നൊരു സൂപ്പർ ഹീറോ; മിന്നലടിച്ചാൽ രക്ഷകനെത്തും

സംഗീത സംവിധാനം ഡി.ജെ ശേഖര്‍ മേനോനും ഒര്‍ജിനല്‍ സൗണ്ട് ട്രാക്ക് നേഹയും യാക്‌സണ്‍ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്. ആര്‍ട്ട് ഗോകുല്‍ ദാസ്. വസ്ത്രലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്‌സ് സേവിയര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആബിദ് അബു -വസിം ഹൈദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, വിതരണം ഒപിഎം സിനിമാസ്. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News