തീർത്ഥാടനത്തിനൊരുങ്ങി ശബരിമല; ഓട്ടോറിക്ഷയും ചരക്കുവാഹനങ്ങളും പാടില്ല, ഹെല്‍മെറ്റില്ലാത്ത യാത്രയ്ക്ക് പിഴ

 ശബരിമലയ്ക്ക് 400 കിലോമീറ്റര്‍ ചുറ്റളവില്‍ സേഫ് സോണ്‍ പദ്ധതി പ്രകാരം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 20 സ്‌ക്വാഡുകളെ രംഗത്തിറക്കും

Written by - Zee Malayalam News Desk | Last Updated : Nov 11, 2022, 10:24 AM IST
  • ഓട്ടോറിക്ഷയും ചരക്കുവാഹനങ്ങളും അനുവദിക്കില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു
  • ഹെല്‍മെറ്റില്ലാതെ എത്തുന്ന ബൈക്ക്-സ്കൂട്ടര്‍ യാത്രികരില്‍നിന്ന് പിഴ ഈടാക്കും
  • വിവിധ വകുപ്പുകൾ ചേർന്നാണ് തീർത്ഥാടനത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നത്
തീർത്ഥാടനത്തിനൊരുങ്ങി ശബരിമല; ഓട്ടോറിക്ഷയും ചരക്കുവാഹനങ്ങളും പാടില്ല,  ഹെല്‍മെറ്റില്ലാത്ത യാത്രയ്ക്ക് പിഴ

പത്തനംതിട്ട: ശബരിമലയിൽ മണ്ഡല മകരവിളക്ക് തീർത്ഥാടനം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി. രണ്ട് വർഷത്തിന് ശേഷമാണ് നിയന്ത്രണങ്ങളെല്ലാം നീക്കി പൂർണതോതിലുള്ള തീർത്ഥാടന കാലം വരുന്നത്. ആയതിനാൽ തന്നെ ശബരിമല യാത്രയുമായി ബന്ധപ്പെട്ട് പുതിയ മാർഗനിർദേശവുമായി മോട്ടോര്‍ വാഹന വകുപ്പ് .  ഓട്ടോറിക്ഷയും ചരക്കുവാഹനങ്ങളും അനുവദിക്കില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഹെല്‍മെറ്റില്ലാതെ എത്തുന്ന ബൈക്ക്-സ്കൂട്ടര്‍ യാത്രികരില്‍നിന്ന് പിഴ ഈടാക്കും. 

പ്രധനമായും തിരുവനന്തപുരം ജില്ലയുടെ തെക്കന്‍ പ്രദേശങ്ങളില്‍നിന്ന് കൂടുതല്‍ പേര്‍ ഓട്ടോറിക്ഷകളില്‍ ശബരിമലയില്‍ എത്താറുണ്ട്. പ്രധാനമായും ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വെഞ്ഞാറമ്മൂട് എന്നിവിടങ്ങളില്‍നിന്നാണ് ഇത്തരത്തില്‍ ഓട്ടോറക്ഷകളില്‍ ശബരിമലയിലേക്ക് തീര്‍ഥാടകര്‍ എത്തുന്നത്. എന്നാല്‍ ഓട്ടോറിക്ഷകള്‍ക്ക് ജില്ലയ്ക്കകത്തും ജില്ലാ അതിര്‍ത്തിയില്‍നിന്ന് 20 കിലോമീറ്ററുമാണ് പെര്‍മിറ്റുള്ളത്. ടെമ്ബോ, ലോറി തുടങ്ങിയ ചരക്ക് വാഹനങ്ങള്‍ കെട്ടി അലങ്കരിച്ചും തീര്‍ഥാടകര്‍ ശബരിമല യാത്രയ്ക്ക് എത്താറുണ്ട്. ഇത്തരത്തിലുള്ള ശബരിമല യാത്രയും ഇത്തവണ തടയുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കുന്നു. ഇങ്ങനെ വരുന്നവരെ തടഞ്ഞ് പകരം യാത്രാസൗകര്യം മോട്ടോര്‍വാഹന വകുപ്പ് ഏര്‍പ്പെടുത്തിക്കൊടുക്കും.

 ശബരിമലയ്ക്ക് 400 കിലോമീറ്റര്‍ ചുറ്റളവില്‍ സേഫ് സോണ്‍ പദ്ധതി പ്രകാരം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 20 സ്‌ക്വാഡുകളുണ്ടാകും. ബ്രേക്ക് ഡൗണ്‍ സര്‍വീസ്, അപകട രക്ഷാപ്രവര്‍ത്തനം, ഗതാഗതക്കുരുക്ക് അഴിക്കല്‍, അപകടമുണ്ടായാല്‍ ഏഴു മിനിറ്റിനകം സ്ഥലത്തെത്തുന്ന ക്വിക്ക് റെസ്പോണ്‍സ് ടീം, സൗജന്യ ക്രെയിന്‍ സര്‍വീസ്, സൗജന്യ ആംബുലന്‍സ് സര്‍വീസ് എന്നിവ സേഫ് സോണ്‍ പദ്ധതിയുടെ ഭാഗമായുണ്ടാകുമെന്നും മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി.

തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളും ചേർന്നാണ് തീർത്ഥാടനത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നത്. സ്വാമി അയ്യപ്പൻ റോഡും നീലിമല പാതയും കാനന പാതകളും ദർശനത്തിനെത്തുന്നവർക്ക് ഉപയോഗിക്കാം. നിലയ്ക്കലിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം. നിയന്ത്രണങ്ങളില്ലാതെ അയപ്പസന്നിധിയിലേക്ക് കൂടുതൽ തീർത്ഥാടകർ എത്തും എന്നാണ് പ്രതീക്ഷ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News