ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് ട്രെയിൻ സര്‍വീസിന് തുടക്കം

 ചെന്നൈയിൽ നിന്നും മൈസൂരിലേക്കുള്ള 479 കിലോമീറ്റർ ദൂരം വെറും ആറ് മണിക്കൂർ 40 മിനിറ്റുകൊണ്ട് എത്തുമെന്നാണ് പ്രത്യേകത

Written by - Zee Malayalam News Desk | Last Updated : Nov 11, 2022, 09:24 AM IST
  • ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണു സര്‍വീസ്
  • യാത്രക്കാർക്ക് വലിയ സൗകര്യങ്ങളും അധികൃതർ ഒരുക്കുന്നുണ്ട്
  • പരമാവധി വേഗത എന്നത് മണിക്കൂറിൽ 160 മുതൽ 180 കിലോമീറ്റർ എന്ന നിലയിലാണ്
ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് ട്രെയിൻ സര്‍വീസിന്  തുടക്കം

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് ട്രെയിൻ സര്‍വീസിന് തുടക്കമാവുകയാണ്. ഇതോടെ ചെന്നൈയിൽ നിന്നും മൈസൂരിലേക്കുള്ള 479 കിലോമീറ്റർ ദൂരം വെറും ആറ് മണിക്കൂർ 40 മിനിറ്റുകൊണ്ട് എത്തുമെന്നാണ് പ്രത്യേകത.  ചെന്നൈ സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനില്‍ നിന്നു തുടങ്ങി ബെംഗളുരുവും പിന്നിട്ടു മൈസുരു വരെയാണു ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് ട്രെയിനിന്റെ റൂട്ട്. 

അത്യാധുനിക സംവിധാനങ്ങളുള്ള ആഡംബര ട്രെയിനില്‍ കാഴ്ചകള്‍ കണ്ടു അതിവേഗം ലക്ഷ്യ സ്ഥാനത്ത് എത്താമെന്നതാണു പ്രത്യേകത. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണു സര്‍വീസ്. രാവിലെ 5.50 നു ചെന്നൈയില്‍ നിന്നു പുറപ്പെടുന്ന ട്രെയിന്‍ 10.20നു ബെംഗളുരുവിലും 12.20നു മൈസുരുവിലുമെത്തും. ഒരുമണിക്കു മൈസുരുവില്‍ നിന്നു മടക്കയാത്ര തുടങ്ങുന്ന ട്രെയിന്‍ രാത്രി ഏഴരയ്ക്കു ചെന്നൈയില്‍ തിരിച്ചെത്തും.

യാത്രക്കാർക്ക് വലിയ സൗകര്യങ്ങളും അധികൃതർ ഒരുക്കുന്നുണ്ട്. എയർകണ്ടീഷൻ ചെയ്ത കോച്ചുകളും റിക്ലൈനർ സീറ്റുകളും അടക്കം ട്രെയിനിലുണ്ട്. 1128 സീറ്റിങ്ങ് കപ്പാസിറ്റിയുള്ള 16 കോച്ചുകളാണ് വന്ദേഭാരതിനുള്ളത്. ഓട്ടോമാറ്റിക് വാതിലുകളും 180 ഡിഗ്രി തിരിയുന്ന സീറ്റുകളുമാണുള്ളത്. പെരുമ്പൂർ, വെപ്പംപട്ട്, കട്പാടി ജംഗ്ഷൻ, ഗുഡുപള്ളി, മലൂർ എന്നീ സ്റ്റേഷനുകളിലൂടെ യാത്ര ചെയ്ത് ആറ് മണിക്കൂർ 40 മിനിട്ട് എടുത്താണ് യാത്ര. ബെംഗളൂരു സിറ്റി ജംഗ്ഷനിൽ മാത്രമാണ് വന്ദേഭാരതിന് സ്റ്റോപ്പ് ഉണ്ടായിരിക്കുക. 

ട്രെയിനിന്റെ പരമാവധി വേഗത എന്നത് മണിക്കൂറിൽ 160 മുതൽ 180 കിലോമീറ്റർ എന്ന നിലയിലാണ്. എന്നാൽ, ഇത് നിലവിലുള്ള ട്രാക്കിലൂടെ മണിക്കൂറിൽ 75-77 കിലോമീറ്ററിലാകും ട്രെയിൻ സഞ്ചരിക്കുക. അതായത്, ശതാബ്ദി എക്സ്പ്രസിനേക്കാൾ വളരെ കുറച്ച് വേഗത മാത്രമാണ് അധികമുള്ളത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ട്രെയിനിന്റെ ഡിസൈൻ സ്പീഡ് കൂടുതലാണെങ്കിലും ട്രാക്കിന്റെ പരിമിതികളാണ് വേഗത കുറയ്ക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News