ഒരു വ്യക്തിയുടെ ഭാവിയും ആ വ്യക്തിയുടെ ജീവിതം എപ്രകാരമായിരിക്കുമെന്നും തീരുമാനിക്കുന്നതിൽ ശുക്രൻറെ പങ്ക് വളരെ വലുതാണ്.
ധന ലാഭം, ജോലിയിലെ മികവ്, ജീവിത നിലവാരം മെച്ചപ്പെടുന്നത് തുടങ്ങിയവയിലെല്ലാം ശുക്രൻറെ അനുഗ്രഹം വലിയ പങ്ക് വഹിക്കുന്നുണ്ട്.
ചില രാശിക്കാർക്ക് ശുക്രൻറെ പ്രീതി കുറവായിരിക്കും. ശുക്രൻറെ രാശിമാറ്റങ്ങൾ ഇവരെ സ്വാധീനിക്കില്ല. ഇവർക്ക് എക്കാലവും കഷ്ടപ്പാട് അധികമായിരിക്കും.
കന്നി രാശിക്കാർക്ക് ശുക്ര പ്രീതി കുറവാണ്. സന്തോഷകരമായ നിമിഷങ്ങളിലും മനസ്സിനെ അസ്വസ്ഥമാക്കുന്ന കാര്യങ്ങൾ ഇവർക്ക് സംഭവിക്കും. സാമ്പത്തിക പുരോഗതിയുണ്ടാകില്ല. കടം വാങ്ങി ജീവിക്കേണ്ട അവസ്ഥയും ഉണ്ടാകും. ബിസിനസ് ആരംഭിച്ചാലും പ്രതിസന്ധിയുണ്ടാകും.
കർക്കടക രാശിക്കാർക്ക് ശുക്രൻറെ പ്രീതി കുറവാണ്. ഇവർക്ക് ജീവിതത്തിൽ പലവിധത്തിലുള്ള ദുരിതങ്ങൾ നേരിടേണ്ടി വരും. കുടുംബത്തിൽ സന്തോഷം ഉണ്ടാകുമെങ്കിലും പല അനിഷ്ടങ്ങളും ഉണ്ടാകും.
ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാൻ തുലാം രാശിക്കാർ എന്നും കഷ്ടപ്പെടേണ്ടി വരും. ധാരാളം പണം നഷ്ടപ്പെടും. ജോലിയിൽ വേണ്ടത്ര ശോഭിക്കാനാകില്ല. പങ്കാളിയുമായി പ്രശ്നങ്ങളുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)