മൂന്നാർ : ചിന്നക്കനാലിൽ സ്വകാര്യ കോളേജ് കൈയ്യേറിയ ഏഴ് ഏക്കറിലധികം സ്ഥലം ഇടുക്കി ജില്ല ഭരണകൂടം ഒഴുപ്പിച്ചു. മൂന്നാർ കേറ്ററിങ് കോളദിന്റെ ഭാഗമായി ടിസിൻ തച്ചങ്കരി കൈവശം വെച്ചിരുന്നു ഭൂമിയാണ് ഒഴിപ്പിച്ചത്. മൂന്നാർ ദൗത്യത്തിൽ വൻകിടക്കാർക്ക് നേരെ നടപടി സ്വികരിക്കുന്നില്ല എന്നാരോപണം ഉയരുന്നതിനിടെയാണ് എഡിജിപി ടോമിൻ തച്ചങ്കരിയുടെ സഹോദരൻ ടിസിൻ തച്ചങ്കരി കൈവശം വെച്ചിരുന്ന ഭൂമി ഏറ്റെടുത്തത്.
ആകെ ഏഴ് ഏക്കർ ഏഴ് സെന്റ് ഭൂമിയാണ് മൂന്നാർ കേറ്ററിങ് കോളേജിന്റെ ഭാഗമായി ഇവിടെ കൈയേറിയിരുന്നത്. കോളേജിന്റെ വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റൽ ഈ കൈയ്യേറിയ ഭൂമിയിലാണ് പ്രവർത്തിക്കുന്നത്. ഹോസ്റ്റൽ ഒഴിയാൻ 30 ദിവസത്തെ സാവകാശം ഭരണകൂടം നൽകി.
ALSO READ : പടയപ്പ തിരികെ മൂന്നാറിലേക്ക്; എത്താൻ ഇനി ഏതാനും കിലോമീറ്റര്‍ ദൂരം മാത്രം
അതേ സമയം ഒഴിപ്പിക്കൽ നടപടികൾ നടക്കുന്നിടത്തേക്ക് ജനപ്രതിനിധികളെയും മാധ്യമങ്ങളെയും പ്രവേശിപ്പിക്കാത്തത്തിൽ ദുരുഹത ഉണ്ടെന്ന് ചിന്നക്കനാൽ ആരോപിച്ചുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് രംഗത്തെത്തി. മൂന്ന് ദിവസങ്ങളിലായി ചിന്നക്കനാൽ വില്ലേജിലെ 14 ഏക്കർ 82 സെന്റ് ഭൂമിയാണ് ഒഴുപ്പിച്ചത്. ആനവിരട്ടി, പള്ളിവാസൽ വിളേജുകളിലും ഓരോ കൈയേറ്റം ഒഴുപ്പിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.