Mpox Kerala: കേരളത്തിൽ എംപോക്സ്; മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു, രോ​ഗി ചികിത്സയിൽ

Mpox confirmed in Kerala: മലപ്പുറത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന യുവാവിന് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യുഎഇയില്‍ നിന്നെത്തിയ 38കാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്.

Written by - Zee Malayalam News Desk | Last Updated : Sep 18, 2024, 06:20 PM IST
  • എല്ലാ മെഡിക്കല്‍ കോളേജുകളിലും ചികിത്സാ സൗകര്യം ഒരുക്കിയിട്ടുണ്ട്
  • 14 ആശുപത്രികളിൽ ചികിത്സയും ഐസൊലേഷൻ സൗകര്യവും ഒരുക്കിയെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി
Mpox Kerala: കേരളത്തിൽ എംപോക്സ്; മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു, രോ​ഗി ചികിത്സയിൽ

മലപ്പുറം: കേരളത്തിൽ എം പോക്സ് സ്ഥിരീകരിച്ചു. മലപ്പുറത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന യുവാവിന് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യുഎഇയില്‍ നിന്നെത്തിയ 38കാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി നിർദേശിച്ചു. ആശുപത്രികളില്‍ ചികിത്സയും ഐസൊലേഷന്‍ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ടെന്നും നോഡല്‍ ഓഫീസര്‍മാരുടെ ഫോണ്‍ നമ്പറുകൾ നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇതുകൂടാതെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ചികിത്സാ സൗകര്യം ഒരുക്കിയിട്ടുണ്ട്. 14 ആശുപത്രികളിൽ ചികിത്സയും ഐസൊലേഷൻ സൗകര്യവും ഒരുക്കിയെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.

Updating....

Trending News