MPox in Malappuram: നിപയ്ക്ക് പിന്നാലെ മലപ്പുറത്ത് എംപോക്‌സും? യുവാവ് നിരീക്ഷണത്തിൽ!

Suspected Mpox Reported In Kerala: ഇന്നലെയാണ് ദുബായിൽ നിന്നും എത്തിയ യുവാവിനെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Sep 17, 2024, 12:05 PM IST
  • നിപയ്ക്ക് പിന്നാലെ മലപ്പുറത്ത് എംപോക്‌സും?
  • വിദേശത്തു നിന്നും മടങ്ങിയെത്തിയ യുവാവിനെ എം പോക്സ് രോഗ ലക്ഷണത്തോടെ മഞ്ചേരി മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു
MPox in Malappuram: നിപയ്ക്ക് പിന്നാലെ മലപ്പുറത്ത് എംപോക്‌സും? യുവാവ് നിരീക്ഷണത്തിൽ!
മലപ്പുറം: നിപ ഭീതിയ്ക്ക് പിന്നാലെ മലപ്പുറത്ത് എംപോക്സ്‌ ഭീതിയും.  വിദേശത്തു നിന്നും മടങ്ങിയെത്തിയ യുവാവിനെ എം പോക്സ് (Mpox) രോഗ ലക്ഷണത്തോടെ മഞ്ചേരി മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 
 
 
ഇയാളുടെ സ്രവ സാംപിള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്.  രോഗ ലക്ഷണമുള്ള യുവാവ് നിലവിൽ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇന്നലെയാണ് ദുബായിൽ നിന്നും എത്തിയ യുവാവിനെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  ഇയാൾ ഒരാഴ്ച മുൻപാണ് നാട്ടിലെത്തിയത്. രാജ്യത്ത് ആദ്യമായി മങ്കി പോക്സ് സ്ഥിരീകരിച്ചതിന് പിന്നാലെ കേരളത്തില്‍ ആദ്യമായാണ് ഒരാളെ രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാക്കിയിരിക്കുന്നത്.
 
 
ഇന്നലെ രാവിലെയാണ് ആശുപത്രിയിലെ ത്വക് രോഗ വിഭാഗ ഒപിയിൽ ചികിത്സ തേടിയത്. പനിയും തൊലിപ്പുറത്ത് ചിക്കൻ പോക്സിന് സമാനമായ തടിപ്പുകളും കണ്ടതിനെ തുടര്‍ന്നാണ് ഇയാളെ നിരീക്ഷണത്തിലാക്കിയത്. എംപോക്സാണെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് രോഗിക്ക്  മുൻകരുതൽ നൽകുന്നത്.  പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്നും നിലവില്‍ ആശങ്ക വേണ്ടെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
 
 
ഇതിനിടയിൽ നിപ സ്ഥിരീകരിച്ച മലപ്പുറം തിരുവാലിയിൽ സമ്പർക്ക പട്ടികയിലുള്ള ഒരാളടക്കം 49 പനി ബാധിതരെ കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് സർവേയിലാണ് രോഗ ലക്ഷണങ്ങളുള്ളവരെ കണ്ടെത്തിയത്.  സർവേ ഇന്നും തുടരും. ഇത് കൂടാതെ നിപ ബാധിച്ച് മരിച്ച വിദ്യാർത്ഥിയുടെ റൂട്ട് മാപ്പും ഇന്നലെ ആരോഗ്യ വകുപ്പ് പുറത്തുവിട്ടിരുന്നു. ഇത് പ്രകാരം ജില്ലയില്‍ ഇതുവരെ 175 പേർ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. ഇതില്‍ 74 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.
 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News