സീരിയൽ നടന്മാരായ ബിജു സോപാനം, എസ്.പി ശ്രീകുമാർ എന്നിവർക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ പ്രതികരണവുമായി നടി ഗൗരി ഉണ്ണിമായ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിലൂടെയായിരുന്നു നടിയുടെ പ്രതികരണം.
കഴിഞ്ഞ ദിവസമാണ് ബിജു സോപാനം, ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ നടിയുടെ പരാതിയില്‍ കേസെടുത്തത്. ഈയ്യടുത്ത് ഉപ്പും മുളകും പരമ്പരയുടെ ഭാഗമായ ഗൗരിയാണ് പരാതി നല്‍കിയതെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. കുറച്ച് ദിവസങ്ങളായുള്ള എപ്പിസോഡിൽ ഗൗരിയെ കാണാതിരുന്നതും ഇതിന് കാരണമായി.
Read Also: വയനാട് ഡിസിസി ട്രഷററുടേയും മകൻ്റേയും മരണം: ദുരൂഹത പോലീസ് അന്വേഷിക്കും
പിന്നാലെയാണ് പ്രതികരണവുമായി നടി രംഗത്തെത്തിയത്. നടന്മാർക്കെതിരെ പരാതി നൽകിയ നടി താനല്ലെന്നും ഒരു യാത്ര പോയതുകൊണ്ടാണ് കുറച്ച് എപ്പിസോഡുകളിൽ കാണാതിരുന്നതെന്നും ഗൗരി പറഞ്ഞു.
'ഈ വിഡിയോ ചെയ്യാൻ കാരണമുണ്ട്. ഇന്നലെ മുതൽ ഒരു വാർത്ത പ്രചരിച്ചിരുന്നു.അതുമായി ബന്ധപ്പെട്ട് കുറെ പേർ എന്നെ വിളിച്ചു. പലയിടത്തും എനിക്കെതിരെ ഹേറ്റ് പ്രചരിക്കുന്നുണ്ട്. എന്നാൽ എനിക്ക് ആ കേസുമായി യാതൊരു ബന്ധവുമില്ല. പലരും എന്നോടും ചോദിക്കുന്നുണ്ട്, എന്താണ് ഞാൻ എപ്പിസോഡിൽ ഇല്ലാത്തത്, എന്താണ് കാരണം എന്നൊക്കെ.
ഞാനൊരു ട്രിപ് പോയിരിക്കുകയായിരുന്നു. ഷിംലയ്ക്കു പോയി തിരിച്ചു വന്നതേയുള്ളു. വന്ന ഉടനെ ഞാൻ സീരിയലിൽ റിജോയിൻ ചെയ്തു. 24 വരെയുള്ള എപ്പിസോഡുകളിൽ ഞാൻ ഭാഗവുമാണ്. അവർ സംപ്രേഷണം ചെയ്യുന്നുണ്ടെങ്കിൽ ഇനിയുള്ള എപ്പിസോഡുകളിൽ ഞാനുണ്ടാകും. ഈ വാർത്തകളിൽ പറയുന്ന നടി ഞാനല്ല. അനാവശ്യ വിവാദങ്ങൾ പ്രചരിപ്പിക്കരുതെന്ന് എന്ന് ഞാൻ അഭ്യർഥിക്കുകയാണെന്നും ഗൗരി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സീരിയൽ നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ കൊച്ചി ഇൻഫോ പാർക്ക് പൊലീസ് നടന്മാർക്കെതിരെ കേസെടുത്തത്. ഒരാൾ ലൈംഗീകാതിക്രമം നടത്തിയെന്നും മറ്റൊരാൾ ഭീഷണപ്പെടുത്തിയെന്നുമാണ് പരാതി. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ നടി മൊഴി നൽകിയിരുന്നതായാണ് വിവരം. കേസ് നിലവിൽ തൃക്കാക്കര പൊലീസിന് കൈമാറി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.