വയനാട്ടിൽ കുരങ്ങുപനി സ്ഥിരീകരിച്ചു; രോ​ഗം സ്ഥിരീകരിച്ചത് തിരുനെല്ലി പഞ്ചായത്തിൽ

തിരുനെല്ലി പഞ്ചായത്തിലെ 24 കാരനാണ് രോ​ഗം സ്ഥിരീകരിച്ചത്.

Written by - Zee Malayalam News Desk | Last Updated : Feb 10, 2022, 09:14 AM IST
  • യുവാവിന് പനിയും ശരീരവേദനയും അനുഭവപ്പെട്ടതോടെയാണ് ചികിത്സ തേടിയത്
  • അപ്പപ്പാറ സിഎച്ച്സിയിലാണ് യുവാവ് ചികിത്സ തേടിയത്
  • കുരങ്ങുപനി സംശയത്തെ തുടർന്ന് വയനാട് ​ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് വിദ​ഗ്ധ ചികിത്സയ്ക്കായി മാറ്റി
  • ബത്തേരി പബ്ലിക് ഹെൽത്ത് ലാബിൽ നടത്തിയ സാംപിൾ പരിശോധനയിൽ കുരങ്ങുപനി സ്ഥിരീകരിക്കുകയായിരുന്നു
വയനാട്ടിൽ കുരങ്ങുപനി സ്ഥിരീകരിച്ചു; രോ​ഗം സ്ഥിരീകരിച്ചത് തിരുനെല്ലി പഞ്ചായത്തിൽ

വയനാട്: വയനാട്ടിൽ കുരങ്ങുപനി സ്ഥിരീകരിച്ചു. വയനാട്ടിലെ ഈ വർഷത്തെ ആദ്യത്തെ കുരങ്ങുപനി കേസാണ് സ്ഥിരീകരിച്ചത്. തിരുനെല്ലി പഞ്ചായത്തിലെ 24 കാരനാണ് രോ​ഗം സ്ഥിരീകരിച്ചത്.

യുവാവിന് പനിയും ശരീരവേദനയും അനുഭവപ്പെട്ടതോടെയാണ് ചികിത്സ തേടിയത്. അപ്പപ്പാറ സിഎച്ച്സിയിലാണ് യുവാവ് ചികിത്സ തേടിയത്. കുരങ്ങുപനി സംശയത്തെ തുടർന്ന് വയനാട് ​ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് വിദ​ഗ്ധ ചികിത്സയ്ക്കായി മാറ്റി. ബത്തേരി പബ്ലിക് ഹെൽത്ത് ലാബിൽ നടത്തിയ സാംപിൾ പരിശോധനയിൽ കുരങ്ങുപനി സ്ഥിരീകരിക്കുകയായിരുന്നു.

ജില്ലയിൽ കുരങ്ങുപനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാ​ഗ്രത പുലർത്തണമെന്ന് ആരോ​ഗ്യവകുപ്പ് നിർദേശിച്ചു. കുരങ്ങുപനി സ്ഥിരീകരിച്ചതിനെ തുടർന്ന് പഞ്ചായത്തിലെ 21 പേരുടെ സാംപിളുകൾ പരിശോധിച്ചു. എന്നാൽ ഇവരിൽ ആർക്കും രോ​ഗം സ്ഥിരീകരിച്ചിട്ടില്ല. ഒരു മാസം മുൻപ് കർണാടകയിൽ കുരങ്ങുപനി സ്ഥിരീകരിച്ചതിനെ തുടർന്ന് മുൻകരുതൽ നടപടികളും പ്രതിരോധ പ്രവർത്തനങ്ങളും ആരംഭിച്ചിരുന്നതായി ആരോ​ഗ്യവകുപ്പ് അധിക‍ൃതർ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News