Monkeypox: സാധാരണ ആഫ്രിക്കയിൽ മാത്രം വ്യാപിച്ചിരുന്ന ഈ രോഗം ഇത്രയധികം രാജ്യങ്ങളിൽ പടരുന്നുവെന്നത് ജാഗ്രത വേണ്ട വിഷയമാണ്. ഇപ്പോഴുണ്ടായ വ്യാപനത്തിൻറെ യഥാർത്ഥ ഉറവിടം വ്യക്തമല്ലാത്തതും ആശങ്കയാണെന്നും ഡോക്ടർമാർ അറിയിച്ചു.
ദുബായ് ഹെൽത്ത് അതോറിറ്റിയും എല്ലാ ആരോഗ്യ പരിപാലന കേന്ദ്രങ്ങളും ഇത് സംബന്ധിച്ച് സർക്കുലർ ഇറക്കിയിട്ടുണ്ട്. ആരോഗ്യപ്രവർത്തകരോട് സുരക്ഷാ മുൻകരുതലുകൾ കൃത്യമായി പാലിക്കാനും സർക്കുലറിൽ പറയുന്നു.
കുരങ്ങ് പനിക്ക് വാക്സിൻ കണ്ടെത്തിയിട്ടില്ല. എന്നാൽ വസൂരിയുടെ വാക്സിൻ 85 ശതമാനം വരെ കുരങ്ങ് പനിക്ക് ഫലപ്രദമാണ്. കുരങ്ങ് പനി ബാധിച്ച ആരോഗ്യ പ്രവർത്തകർക്ക് നിലവിൽ വാക്സിൻ നൽകിക്കഴിഞ്ഞു. വേനൽക്കാലത്ത് ആളുകൾ ആഘോഷങ്ങളിലും ഒത്തുചേരലുകളിലും പങ്കെടുക്കുന്നത് രോഗവ്യാപനം കൂട്ടാനിടയാക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.