Monkey B Virus: ആദ്യ മരണം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്ത് ചൈന

ചൈനയിലെ വുഹാനിൽ നിന്നും ലോകത്തിന് സമ്മാനിച്ച കൊറോണ വൈറസിന്റെ ആഘാതം കെട്ടടങ്ങുന്നതിന് മുൻപ് വീണ്ടുമൊരു ഞെട്ടിക്കുന്ന വാർത്ത എത്തിയിരിക്കുകയാണ്.     

Written by - Zee Malayalam News Desk | Last Updated : Jul 19, 2021, 11:28 AM IST
  • ചൈനയിൽ മങ്കി ബി വൈറസ് രോഗം സ്ഥിരീകരിച്ച് ആദ്യ മരണം
  • 53 കാരനായ മൃഗഡോക്ടറാണ് രോഗം ബാധിച്ചു മരിച്ചത്
  • കഴിഞ്ഞ മാര്‍ച്ചില്‍ ഈ വൈറസ് ബാധിച്ച് രണ്ട് കുരങ്ങുകള്‍ മരണമടഞ്ഞിരുന്നു
Monkey B Virus: ആദ്യ മരണം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്ത് ചൈന

ബെയ്ജിങ്: ചൈനയിലെ വുഹാനിൽ നിന്നും ലോകത്തിന് സമ്മാനിച്ച കൊറോണ വൈറസിന്റെ ആഘാതം കെട്ടടങ്ങുന്നതിന് മുൻപ് വീണ്ടുമൊരു ഞെട്ടിക്കുന്ന വാർത്ത എത്തിയിരിക്കുകയാണ്.   

അതായത് ചൈനയിൽ പുതുതായി കണ്ടെത്തിയ മങ്കി ബി വൈറസ് (Monkey B Virus) രോഗം സ്ഥിരീകരിച്ച് കഴിഞ്ഞ ദിവസം ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. 

Also Read: Monkey B Virus: കോവിഡിനു പിന്നാലെ അടുത്ത ദുരന്തവുമായി ചൈന, ഏറെ അപകടകാരിയായ Monkey B Virus പരിഭ്രാന്തി പടര്‍ത്തുന്നു...

ബെയ്ജിങ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 53 കാരനായ മൃഗഡോക്ടർക്കാണ് രോഗം ബാധിച്ചത് അദ്ദേഹത്തിൻറെ മരണത്തെ സ്ഥിരീകരിച്ചതായിട്ടണ് ഇപ്പോഴുള്ള റിപ്പോർട്ട്. 

ഡോക്‌ടറുടെ മരണത്തെ  വളരെയധികം ആശങ്കയോടെയാണ് ചൈനീസ് (China) അധികൃതര്‍ കാണുന്നതെങ്കിലും ഡോക്ടറുമായി സമ്പര്‍ക്കത്തില്‍ വന്ന ആര്‍ക്കും  ആരോഗ്യ പ്രശ്നങ്ങള്‍  ഇതുവരെ ഉണ്ടായിട്ടില്ലയെന്നാണ് ചൈനയുടെ വാദം. 

Also Read: China Malaria - Free : 70 വർഷങ്ങൾക്കൊടുവിൽ ചൈനയെ മലേറിയ വിമുക്തമായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാര്‍ച്ചില്‍ ഈ വൈറസ് ബാധിച്ച് രണ്ട് കുരങ്ങുകള്‍ ചൈനയില്‍ മരണമടഞ്ഞിരുന്നു.  ഈ കുരങ്ങുകളില്‍ നിന്നാണ് ഇദ്ദേഹത്തിന് വൈറസ് സ്ഥിരീകരിച്ചതെന്നാണ് ഇപ്പോഴുള്ള റിപ്പോര്‍ട്ട്. 

കാരണം ദുരൂഹ സാഹചര്യത്തില്‍ മരിച്ച ആ രണ്ട് കുരങ്ങുകളുടെയും പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് ഈ ഡോക്‌ടറാണ്. ഡോക്ടര്‍ക്ക് ആദ്യം ഛര്‍ദ്ദിയും തലകറക്കവും അനുഭവപ്പെടും ശേഷം ശക്തമായ പനി ബാധിക്കുകയുമായിരുന്നു. 

ഇദ്ദേഹം നിരവധി ആശുപത്രികളിൽ ചികിത്സ നേടിയിരുന്നുവെങ്കിലും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിരുന്നില്ല. ശേഷം മെയ് 27നാണ് അദ്ദേഹം മരിച്ചത്.

Also Read: New Coronavirus : വവ്വാലുകളിൽ പുതിയതരം കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി ചൈനീസ് ശാസ്ത്രജ്ഞർ

ആദ്യമായാണ് മങ്കി ബി വൈറസ് (Monkey B Virus) മനുഷ്യനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏപ്രിലില്‍ തന്നെ ഇദ്ദേഹത്തിന് ഈ വൈറസ് ബാധിച്ചുവെന്ന് മനസിലായിരുന്നു.  അതിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹവുമായി  പ്രാഥമിക സമ്പര്‍ക്കമുള്ളവരുടെ സാമ്പിളുകൾ പരിശോധിച്ചെങ്കിലും നെഗറ്റീവായിരുന്നു ഫലം.

ഇതിനിടയിൽ യു എസിലെ ടെക്‌സാസില്‍ മങ്കി വൈറസ് ബാധിച്ച ഒരാളെ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News