കോട്ടയം: കൈക്കൂലി വാങ്ങുന്നിതിനിടയിൽ അറസ്റ്റ് ചെയ്ത മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസർ എ.എം ഹാരിസിന് സസ്പെൻഷൻ. കോട്ടയത്തെ മുൻ എഞ്ചിനിയർ ജോസ്മോനെതിരെയും മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ അന്വേഷണത്തിന് ഉത്തരവിട്ടു. ഇയാൾ ടയർ അനുബന്ധ സ്ഥാപനങ്ങളിലൊന്നിനായി കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വിജിലൻസിൻറെ പിടിയിലാകുന്നത്.
ഇയാളുടെ ആലുവയിലെ ആഡംബര ഫ്ലാറ്റിൽ നിന്നും 17 ലക്ഷം രൂപയുടെ നോട്ടുകളാണ് കണ്ടെത്തിയത്. അൻപതിനായിരത്തോളം രൂപയാണ് കെട്ടുകളോരോന്നിലും ഉണ്ടായിരുന്നത്. ബക്കറ്റ്,പാത്രങ്ങൾ, വേസ്റ്റ് ബിന്നുകൾ, കിച്ചൺ ബിന്നുകൾ എന്നിവയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.
Also Read: കോഴിക്കോട് യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു
ഹാരിസിനൊപ്പം നടപടി നേരിടുന്ന സീനിയർ എൻവയോൺമെന്‍റല്‍ എഞ്ചിനീയർ ജോസ് മോന്‍ ഒളിവിലാണ്. ഇയാളുടെ കൊല്ലത്ത വീട്ടിലെ പരിശോധനയിൽ ഒരു കോടിയോളം രൂപയാണ് കണ്ടെത്തിയത്.
Also Read: കാമുകിയുടെ ഭർത്താവിനെ കണ്ട് ഫ്ലാറ്റിൽ നിന്ന് താഴേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം
വാഗമണ്ണിൽ നിർമ്മാണം നടക്കുന്ന റിസോർട്ട്,ഷോപ്പിങ്ങ് കോംപ്ലക്സ് രേഖകൾ, സ്ഥിര നിക്ഷേപ കണക്കുകൾ, അമേരിക്കൻ,വിദേശ കറൻസികൾ എന്നിവയാണ് കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...