Pollution Control Board Application| മലിനീകരണ നിയന്ത്രണ ബോർഡിൽ അപേക്ഷ, നടപടിക്രമങ്ങൾ ഇങ്ങിനെ

സ്ഥാപനാനുമതിയ്ക്കും പ്രവർത്തനാനുമതിയ്ക്കുമായുള്ള അപേക്ഷകൾ സമർപ്പിക്കാനും അനുമതിപത്രം ഡൗൺലോഡ് ചെയ്ത് എടുക്കാനും വെബ്സൈറ്റിലൂടെ സാധിക്കും.

Written by - Zee Malayalam News Desk | Last Updated : Nov 5, 2021, 07:21 PM IST
  • യൂണിറ്റുകൾ സ്ഥാപിതമാകുന്നതിനുമൂൻപ് സ്ഥാപനാനുമതിപത്രം കരസ്ഥമാക്കേണ്ടതാണ്
  • ഇതിനായി ബോർഡിൻറെ krocmms.nic.in എന്ന വെബ് പോർട്ടൽ മുഖേന അപേക്ഷിക്കാം
  • പ്രാരംഭ നടപടികൾ സ്വീകരിക്കുന്നതിന് മുമ്പ് ബോർഡിന്റെ ദൂരപരിധി മാനദണ്ഡങ്ങളും മറ്റു മാർഗ്ഗരേഖകളും മനസ്സിലാക്കണം
Pollution Control Board Application|  മലിനീകരണ നിയന്ത്രണ ബോർഡിൽ അപേക്ഷ, നടപടിക്രമങ്ങൾ ഇങ്ങിനെ

Trivandrum: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻറെ അനുമതി പത്രത്തിനായി ഇപ്പോൾ അപേക്ഷിക്കാം.1974 ലെ ജല മലിനീകരണ (നിയന്ത്രണവും നിവാരണവും) നിയമം, 1981 ലെ വായു മലിനീകരണ  പ്രകാരവുമാണ് അപേക്ഷകൾ.

ഇതിനായി ബോർഡിൻറെ krocmms.nic.in എന്ന വെബ് പോർട്ടൽ മുഖേന അപേക്ഷിക്കാം. സ്ഥാപനാനുമതിയ്ക്കും പ്രവർത്തനാനുമതിയ്ക്കുമായുള്ള അപേക്ഷകൾ സമർപ്പിക്കാനും അനുമതിപത്രം ഡൗൺലോഡ് ചെയ്ത് എടുക്കാനും വെബ്സൈറ്റിലൂടെ സാധിക്കും.

ALSO READ : Mullaperiyar Dam : മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി, ഡാമിലെ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്നാട് ജലവിഭവ മന്ത്രി

യൂണിറ്റുകൾ സ്ഥാപിതമാകുന്നതിനുമൂൻപ് സ്ഥാപനാനുമതിപത്രം കരസ്ഥമാക്കേണ്ടതും നിബന്ധനകൾ പാലിച്ച് പ്രവർത്തന സജ്ജമാകുമ്പോൾ തന്നെ പ്രവർത്തനാനുമതിപത്രം കരസ്ഥമാക്കേണ്ടതുമാണ്.

സംരംഭകർ വ്യവസായ/വ്യവസായേതര സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനായുള്ള പ്രാരംഭ നടപടികൾ സ്വീകരിക്കുന്നതിന് മുമ്പ് ബോർഡിന്റെ ദൂരപരിധി മാനദണ്ഡങ്ങളും മറ്റു മാർഗ്ഗരേഖകളും മനസ്സിലാക്കുന്നത് അഭിലഷണീയമായിരിക്കും. ഇതിനായി keralapcb.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News