തിരുവനന്തപുരം: കടലാക്രമണം നേരിട്ട ശംഖുമുഖത്ത് സന്ദർശനം നടത്തി മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസും ആന്റണി രാജുവും. കടലാക്രമണത്തിൽ (Coastal Erosion) തകർന്ന റോഡുകൾ ഉടൻ നന്നാക്കുമെന്ന് സ്ഥലം സന്ദർശിച്ച ശേഷം പൊതുമരാമത്ത് (Public Works Department) വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. അടിയന്തരമായി റോഡുകൾ നന്നാക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങും. ഇതിനായി വേണ്ട നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. നഷ്ടങ്ങൾ കണക്കാക്കുന്നതിനായാണ് നേരിട്ട് സന്ദർശനം നടത്തിയതെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.
സ്ഥലം എംഎൽഎ (MLA) കൂടിയാണ് മന്ത്രി ആന്റണി രാജു. തിരുവനന്തപുരം നഗരസഭാ മേയർ ആര്യ രാജേന്ദ്രനും സംഘത്തിലുണ്ടായിരുന്നു. 18 മീറ്റർ വീതിയിലും 50 മീറ്റർ നീളത്തിലുമാണ് ശംഖുമുഖത്തെയും വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന റോഡ് തകർന്നത്. ടൗട്ടേ ചുഴലിക്കാറ്റിനെ (Cyclone Tauktae) തുടർന്ന് വൻ നാശനഷ്ടങ്ങളാണ് സംസ്ഥാനത്തുണ്ടായത്. കൂടുതൽ നാശനഷ്ടങ്ങളും സംഭവിച്ചത് തീരദേശമേഖലയിലാണ്.
ALSO READ: Cyclone Yaas നെ കാലാവസ്ഥ വകുപ്പ് അതിതീവ്ര ചുഴലിക്കാറ്റായി പ്രഖ്യാപിച്ചു
തീരദേശങ്ങളിൽ അതിശക്തമായ കടൽക്ഷോഭമാണ് ഉണ്ടായത്. ശക്തമായ കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകി വീണു. നിരവധി പാലങ്ങൾ ഒലിച്ചുപോയി. തീരദേശ മേഖലയിലാകെ കനത്ത കാറ്റും മഴയും കടഷക്ഷോഭവും ദുരിതം വിതച്ചു. ചാവക്കാടും കൊടുങ്ങല്ലൂരും ശക്തമായ കടൽക്ഷോഭമാണ് ഉണ്ടായത്. കാസർകോടും നിരവധി നാശനഷ്ടങ്ങളുണ്ടായി. ചെല്ലാനത്തും കടൽക്ഷോഭം രൂക്ഷമായി. ഇടുക്കിയിൽ ഹെക്ടറുകണക്കിന് കൃഷി നശിച്ചു.
വയനാട്ടിലെ മാനന്തവാടി, ബത്തേരി, പാലക്കാട് ജില്ലയിലെ പട്ടാമ്പി എന്നിവിടങ്ങളിലും കനത്ത കാറ്റില്‍ കൃഷി നാശമുണ്ടായി. കോട്ടയത്തും കനത്ത നാശനഷ്ടമാണ് ഉണ്ടായത്. പാലാ കരൂര്‍ മേഖലയില്‍ കൊടുംകാറ്റിൽ വ്യാപകനാശം സംഭവിച്ചു. നിരവധി വന്‍മരങ്ങള്‍ നിലംപൊത്തി. റബ്ബര്‍ മരങ്ങളും മറ്റും കടപുഴകി. വൈദ്യുതി ബന്ധം പൂര്‍ണ്ണമായും തകര്‍ന്നു. പലയിടത്തും മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു. നിരവധി വീടുകള്‍ക്കു കാര്യമായ നാശം സംഭവിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ പമ്പ, അച്ചൻകോവിൽ, മണിമല ആറുകളിൽ ജലനിരപ്പ് ഉയർന്നിരുന്നു. കൊല്ലം തീരദേശ മേഖലയിലും വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA