ആയുഷ് മേഖലയുടെ വികസനത്തിനായി പ്രത്യേക പദ്ധതികളാവിഷ്‌ക്കരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

പോസ്റ്റ് കോവിഡ് ചികിത്സാ രംഗത്തും ആയുഷ് സേവനങ്ങള്‍ പ്രയോജനപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Sep 26, 2021, 10:04 AM IST
  • 5.17 കോടിയുടെ 12 ആയുഷ് പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു
  • രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് പ്രത്യേക പ്രാധാന്യം നല്‍കും
  • പോസ്റ്റ് കോവിഡ് ചികിത്സാ രംഗത്തും ആയുഷ് സേവനങ്ങള്‍ പ്രയോജനപ്പെടുത്തും
  • 50 സ്ഥാപനങ്ങളെ ഇതിനോടകം ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി ഉയര്‍ത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു
ആയുഷ് മേഖലയുടെ വികസനത്തിനായി പ്രത്യേക പദ്ധതികളാവിഷ്‌ക്കരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ആയുഷ് മേഖലയുടെ വികസനത്തിനായി പ്രത്യേക പദ്ധതികളാവിഷ്‌ക്കരിക്കുമെന്ന് ആരോ​ഗ്യമന്ത്രി (Health Minister) വീണാ ജോർജ്. ആയുഷ് മേഖലയ്ക്ക് ഈ സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് പ്രത്യേക പ്രാധാന്യം നല്‍കും. പോസ്റ്റ് കോവിഡ് ചികിത്സാ (Covid treatment) രംഗത്തും ആയുഷ് സേവനങ്ങള്‍ പ്രയോജനപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ആയുഷ് വകുപ്പിന് കീഴിലുള്ള ആയുഷ് സ്ഥാപനങ്ങളിലെ 5.17 കോടി രൂപയുടെ 12 പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി മന്ത്രി വീണാ ജോർജ് നിർവ്വഹിച്ചു. കേരളത്തിലെ 600 ആയുഷ് ഡിസ്‌പെന്‍സറികളെ ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി വികസിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിലൂടെ യോഗ ട്രെയിനറുടേയും ആശ പ്രവര്‍ത്തകരുടേയും സേവനവും വിവിധതരം ആരോഗ്യ പരിശോധനകളും ലാബ് സൗകര്യങ്ങളും ഇത്തരം കേന്ദ്രങ്ങളില്‍ അധികമായി ലഭിക്കുന്നു. കൂടാതെ ഈ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ധനസഹായവും നല്‍കുന്നു.

ALSO READ: ആരോ​ഗ്യമേഖലയിലെ മികച്ച സേവനം; കേരളത്തിന് മൂന്ന് National Awards

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 40 സ്ഥാപനങ്ങളേയാണ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കിയത്. അതിന്റെ തുടര്‍ച്ചയായി ഈ സര്‍ക്കാര്‍ 50 സ്ഥാപനങ്ങളെ ഇതിനോടകം ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഈ വര്‍ഷം 150 സ്ഥാപനങ്ങളെ കൂടി ഇത്തരത്തില്‍ ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി ഉയര്‍ത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. ആയുഷിന്റെ എല്ലാ സ്ഥാപനങ്ങളിലും ഔഷധസസ്യ തോട്ടം ആരംഭിക്കും. ഇതിനായുള്ള 'ആരാമം ആരോഗ്യം' പദ്ധതി നടന്നു വരികയാണ്. അടുത്ത വര്‍ഷം ആകുന്നതോടെ സംസ്ഥാനത്ത് 700 ഹെക്ടര്‍ സ്ഥലത്ത് കൂടി ഔഷധസസ്യ കൃഷി ആരംഭിക്കാന്‍ കഴിയും.

സംസ്ഥാനത്തിന്റെ ഒരു ഡ്രീം പ്രോജക്ട് ആണ് കണ്ണൂരിലെ അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്. ആയുര്‍വേദവും (Ayurveda) ആധുനിക ജൈവ സാങ്കേതികവിദ്യയും ബന്ധപ്പെടുത്തിയുള്ള ഗവേഷണങ്ങള്‍ക്കായി ഭാരത്തില്‍ ആദ്യമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുക എന്നത് ഈ സര്‍ക്കാരിന്റെ ഒരു സ്വപ്ന പദ്ധതിയാണ്. അതിലേക്ക് കൈമാറിക്കിട്ടയ 36.57 ഏക്കര്‍ സ്ഥലത്ത് ആദ്യഘട്ട നിര്‍മ്മാണത്തിനുള്ള നടപടികള്‍ ത്വരിതഗതിയില്‍ നടന്നു വരികയാണ്. ഈ ഇന്‍സ്റ്റിറ്റിയൂട്ടിന് കൂടുതല്‍ സ്ഥലം ലഭ്യമാക്കുന്നത് 80 കോടി രൂപ കിഫ്ബി വഴി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ച് വരുന്നു.

ALSO READ: Covid Death in Kerala : കോവിഡ് മരണപ്പട്ടിക സമഗ്രമായി പുതുക്കും; അര്‍ഹരായ എല്ലാവര്‍ക്കും ആനുകൂല്യം ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

ആയുര്‍വേദത്തിലെന്നപോലെ ഹോമിയോപ്പതിയിലേയും ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കും. ജീവിതശൈലീ രോഗങ്ങള്‍, വൃദ്ധജന പരിപാലനം, വന്ധ്യത ചികിത്സ എന്നിവയ്ക്ക് ആയുര്‍വേദ, ഹോമിയോപ്പതി വകുപ്പുകളുടെ കീഴില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നതായും മന്ത്രി അറിയിച്ചു. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിൽ മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, ആന്റണി രാജു തുടങ്ങിയവർ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News