Milma Price Hike : പാൽ വില കൂത്തനെ കൂട്ടാൻ മിൽമ; ഒമ്പത് രൂപയോളം കൂട്ടണമെന്നാണ് ആവശ്യം

Milk Price Hike കർഷകന് ലിറ്ററിന് 8.57 രൂപ നഷ്ടം വരുന്നുണ്ടെന്ന് മിൽമ 

Written by - Zee Malayalam News Desk | Last Updated : Nov 14, 2022, 06:50 PM IST
  • ഈ മാസം അവസാനത്തോടെ പാൽ വില ഉയർത്തുമെന്ന് മിൽമ ചെയർമാൻ കെ.എസ് മണി പറഞ്ഞു.
  • പാൽ വിലയും അതിന്റെ ഉത്പാദന ചിലവും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടിയാണ് മിൽമ വർധനയ്ക്ക് ആവശ്യം ഉന്നയിക്കുന്നത്.
  • പാൽ ഉത്പാദിപ്പിക്കുമ്പൾ കർഷകന് ലിറ്ററിന് 8.57 രൂപ നഷ്ടം വരുന്നുണ്ടെന്ന്.
  • ഇത് നികത്തനാണ് പാൽ വില വർധിപ്പിക്കുന്നതെന്നാണ് മിൽമ നൽകുന്ന വിശദീകരണം.
Milma Price Hike : പാൽ വില കൂത്തനെ കൂട്ടാൻ മിൽമ; ഒമ്പത് രൂപയോളം കൂട്ടണമെന്നാണ് ആവശ്യം

പാലക്കാട് : സംസ്ഥാനത്തെ പാൽ വില ഉയർത്തണമെന്നാവശ്യവുമായി മിൽമ. ലിറ്ററിന് 8.57 രൂപ വർധിപ്പിക്കണമെന്ന് സർക്കാരിനോട് ശുപാർശ ചെയ്യാനൊരുങ്ങുകയാണ് മിൽമ. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തതിന് ശേഷം ഈ മാസം അവസാനത്തോടെ പാൽ വില ഉയർത്തുമെന്ന് മിൽമ ചെയർമാൻ കെ.എസ് മണി പറഞ്ഞു. 

പാൽ വിലയും അതിന്റെ ഉത്പാദന ചിലവും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടിയാണ് മിൽമ വർധനയ്ക്ക് ആവശ്യം ഉന്നയിക്കുന്നത്. പാൽ ഉത്പാദിപ്പിക്കുമ്പൾ കർഷകന് ലിറ്ററിന് 8.57 രൂപ നഷ്ടം വരുന്നുണ്ടെന്ന്. ഇത് നികത്തനാണ് പാൽ വില വർധിപ്പിക്കുന്നതെന്നാണ് മിൽമ നൽകുന്ന വിശദീകരണം. 

ALSO READ : സ്വിഗ്ഗി ജീവനക്കാർ ഇന്നുമുതൽ അനിശ്ചിതകാല സമരത്തിലേക്ക്

നേരത്തെ ക്ഷീര കർഷകർ നേരിടുന്ന പ്രശ്നത്തെ കുറിച്ച പഠിച്ച വെറ്റിനറി, കാർഷിക സർവകലാശാലയിലെ വിദഗ്ധർ സമർപ്പിച്ച റിപ്പോർട്ടിൽ പാൽ വില ലിറ്ററിന് പത്ത് രൂപ ഉയർത്തണമെന്നായിരുന്നു നിർദേശിച്ചിരുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് മിൽമ പാൽ വില ഉയർത്താൻ സർക്കാരിനെ സമീപിക്കാൻ ഒരുങ്ങുന്നത്.  

2019 സെപ്റ്റംബറിലായിരുന്നു ഏറ്റവും അവസാനമായി മിൽമ പാലിന്റെ വില വർധിപ്പിച്ചത്. നാല് രൂപയാണ് അന്ന് മിൽമ വർധിപ്പിച്ചത്. ഈ ജൂലൈയിൽ പാൽ ഉത്പനങ്ങളുടെ വിലയും മിൽമ ഉയർത്തിയിരുന്നു. ലിറ്ററിന് മഞ്ഞനിറമുള്ള കവറിനും, ഇളം നീലനിറമുള്ള കവറിനും 44 രൂപയാണ് നിലവിലെ വില. കടും നീല കവറിന് ലിറ്ററിന് 46 രൂപയാണ്. കാവി, പച്ച നിറമുള്ള കവറുകളിലുള്ള കൊഴുപ്പ് കൂടിയ പാലിന്റെ വില നിലവിൽ 48 രൂപയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News