MG University Exam: എംജി സർവകലാശാല പരീക്ഷകൾ; അപേക്ഷിക്കേണ്ട തിയതികളും വിശദവിവരങ്ങളും അറിയാം

MG University Exam Date: എംജി സർവകലാശാലയുടെ ഒന്നാം സെമസ്റ്റർ എം.എ, എം.എസ്.സി, എം.കോം, എം.സി.ജെ, എം.എച്ച്.എം, എം.എം.എച്ച്, എം.എസ്.ഡബ്ല്യു, എം.ടി.ടി.എം സപ്ലിമെൻററി പരീക്ഷകൾക്ക് ഏപ്രിൽ മൂന്ന് മുതൽ ഏപ്രിൽ 10 വരെ അപേക്ഷ നൽകാം.

Written by - Zee Malayalam News Desk | Last Updated : Apr 4, 2023, 10:18 AM IST
  • എംജി സർവകലാശാലയുടെ ഒന്നാം സെമസ്റ്റർ സപ്ലിമെൻററി പരീക്ഷകൾക്ക് ഏപ്രിൽ മൂന്ന് മുതൽ ഏപ്രിൽ 10 വരെ അപേക്ഷ നൽകാം
  • ഏപ്രിൽ 11, 12 തീയതികളിൽ പിഴയോടു കൂടിയും ഏപ്രിൽ 13 ന് സൂപ്പർ ഫൈനോട് കൂടിയും അപേക്ഷ സ്വീകരിക്കും
MG University Exam: എംജി സർവകലാശാല പരീക്ഷകൾ; അപേക്ഷിക്കേണ്ട തിയതികളും വിശദവിവരങ്ങളും അറിയാം

കോട്ടയം: എംജി സർവകലാശാലയുടെ ഒന്നാം സെമസ്റ്റർ എം.എ, എം.എസ്.സി, എം.കോം, എം.സി.ജെ, എം.എച്ച്.എം, എം.എം.എച്ച്, എം.എസ്.ഡബ്ല്യു, എം.ടി.ടി.എം (സി.എസ്.എസ് - 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2021,2020,2019 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകൾക്ക് ഏപ്രിൽ മൂന്ന് മുതൽ ഏപ്രിൽ 10 വരെ അപേക്ഷ നൽകാം. ഏപ്രിൽ 11, 12 തീയതികളിൽ പിഴയോടു കൂടിയും ഏപ്രിൽ 13 ന് സൂപ്പർ ഫൈനോട് കൂടിയും അപേക്ഷ സ്വീകരിക്കും.

പ്രാക്ടിക്കൽ: ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്- 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2017-2021 അഡ്മിഷനുകൾ റീ-അപ്പിയറൻസ് - ഫെബ്രുവരി 2023 ബി.എ കഥകളി ചെണ്ട, മദ്ദളം ബിരുദ പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 11ന് തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ നടത്തും.

ALSO READ: BECIL Recruitment 2023: ബിഇസിഐഎല്ലിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അപേക്ഷിക്കേണ്ട വിധം, ശമ്പളം എന്നിവ അറിയാം

ഒന്നാം സെമസ്റ്റർ ബയോഇൻഫർമാറ്റിക്‌സ് (സി.ബി.സി.എസ്, ന്യൂ സ്‌കീം - 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2021, 2020, 2019, 2017 അഡ്മിഷനുകൾ റീ അപ്പിയറൻസ്- ഫെബ്രുവരി 2023) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഏപ്രിൽ 17ന് എടത്തല എം.ഇ.എസ് കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ നടത്തും.

വൈവ വോസി: മൂന്നാം സെമസ്റ്റർ എം.എസ്.ഡബ്ല്യു (2021 അഡ്മിഷൻ റഗുലർ, 2020, 2019 അഡ്മിഷനുകൾ സപ്ലിമെന്ററി- മാർച്ച് 2023) പരീക്ഷയുടെ വൈവ വോസി പരീക്ഷ ഏപ്രിൽ 11 മുതൽ അതത് കോളജുകളിൽ നടത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News