Medical College issue:അവയവം കൊണ്ട് പോകേണ്ടത് ശസ്ത്രക്രിയ മുറിയിലേക്ക് അല്ല,സ്പെൻഷൻ പിൻവലിക്കണം

പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതിന് മുമ്പാണ് ഡോക്ടർമാർക്കെതിരെ നടപടി ഉണ്ടായത്

Written by - Zee Malayalam News Desk | Last Updated : Jun 22, 2022, 11:27 AM IST
  • പ്രോട്ടോക്കോൾ ലംഘനം തെളിഞ്ഞാൽ അന്വേഷണത്തിന് തയ്യാർ
  • പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതിന് മുമ്പാണ് ഡോക്ടർമാർക്കെതിരെ നടപടി ഉണ്ടായത്
  • വ്യക്ക എത്തിച്ചപ്പോൾ തന്നെ ശസ്ത്രക്രിയ നടത്തിയിരുന്നുവെങ്കിൽ രോ​ഗി രക്ഷപ്പെടുമായിരുന്നുവെന്ന് ആരോപിച്ച് ബന്ധുക്കൾ
Medical College issue:അവയവം കൊണ്ട് പോകേണ്ടത് ശസ്ത്രക്രിയ മുറിയിലേക്ക് അല്ല,സ്പെൻഷൻ പിൻവലിക്കണം

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ വൃക്ക മാറ്റി വെച്ച രോഗി സംഭവം മെഡിക്കൽ കോളേജ്  വിദഗ്ധ സമിതി അന്വേഷിക്കണം എന്ന് കെജിഎംസിടിഎ. പ്രോട്ടോക്കോൾ ലംഘനം തെളിഞ്ഞാൽ അന്വേഷണത്തിന് തയ്യാറാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതിന് മുമ്പാണ് ഡോക്ടർമാർക്കെതിരെ നടപടി ഉണ്ടായത്.വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി നേരിടാൻ തയ്യാറാണ്. സസ്പെൻഷൻ എടുത്തു ചാടിയുള്ളതാണ്.പ്രോട്ടോക്കോൾ ലംഘനം ഉണ്ടായിട്ടില്ല.

ALSO READ : ശസ്ത്രക്രിയ വൈകിയത് മൂലം രോഗി മരിച്ച സംഭവം; ആരോഗ്യ മന്ത്രിക്ക് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാനാകില്ല; വി ഡി സതീശൻ

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ വരുന്നതിനു മുൻപ് നടപടി സ്വീകരിച്ചത് ശരിയല്ല.സംഭവത്തിൻറെ ദൃശ്യങ്ങൾ എടുക്കുകയും അത് ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതിന് പിന്നിൽ മെഡിക്കൽ കോളേജിനെതിരെ അപവാദ പ്രചാരണം നടത്താൻ എന്നുള്ള ലക്ഷ്യം ഉണ്ടോ എന്ന് സംശയം ഉണ്ട്

ശസ്ത്രക്രിയ മുറിയിലേക്ക് അല്ല അവയവം കൊണ്ട് പോകേണ്ടത്. അത്  ട്രാൻസ്‌പ്ലാന്റ് ഐസിയുലേക്കാണ് കൊണ്ടുപോകേണ്ടത്എന്നാൽ ആരാണ് അത് ശാസ്ത്രക്രിയ മുറിയിലേക്ക് കൊണ്ടുപോയത് എന്ന് അറിയില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി.

എറണാകുളം രാജഗിരി ആശുപത്രിയിൽ നിന്ന് പോലീസ് അകമ്പടിയോടെയാണ്  ഗ്രീൻ ചാനലിലൂടെ ഞായറാഴ്ച വൈകിട്ട് 5.30-ന് അവയവം തിരുവനന്തപുരത്ത് എത്തിച്ചത്.എന്നാൽ കാരക്കോണം സ്വദേശിയായ രോഗിക്കായിരുന്നു ഇത്. എന്നാൽ ശസ്ത്രക്രിയ തുടങ്ങിയത് നാല് മണിക്കൂർ വൈകി മാത്രമാണ്. 

ALSO READ : അവയവ മാറ്റ ശസ്ത്രക്രിയ വൈകി രോ​ഗി മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

വ്യക്ക എത്തിച്ചപ്പോൾ തന്നെ ശസ്ത്രക്രിയ നടത്തിയിരുന്നുവെങ്കിൽ രോ​ഗി രക്ഷപ്പെടുമായിരുന്നുവെന്ന് ആരോപിച്ച് ബന്ധുക്കൾ പിന്നീട് പരാതി നൽകിയിരുന്നു.മെഡിക്കൽ കോളേജിലെ നെഫ്രോളജി, യൂറോളജി വിഭാഗങ്ങൾക്കെതിരെയാണ് പരാതി നൽകിയിട്ടുള്ളത്. രാജഗിരി ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച 34 കാരൻ്റെ വൃക്കയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചത്.
 
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News