Masala Bond Case: മസാല ബോണ്ട് ഇടപാട്; ഹൈക്കോടതിയിൽ തോമസ് ഐസക്കിനെ ന്യായീകരിച്ച് കിഫ്ബി സിഇഒ

 എന്നാൽ ഈ വാതിൽ തെറ്റാണ് എന്ന് ന്യായീകരണമാണ് ഹൈക്കോടതിയിൽ കിഫ്ബി സിഇഒ നടത്തിയിരിക്കുന്നത്.എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അധ്യക്ഷൻ എന്നതിലുപരി  കിഫ്ബിയിൽ തോമസ് ഐസക്കിന് മാത്രമായി പ്രത്യേക റോൾ ഇല്ലെന്നും. 

Written by - Zee Malayalam News Desk | Last Updated : Apr 3, 2024, 08:32 AM IST
  • എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അധ്യക്ഷൻ എന്നതിലുപരി കിഫ്ബിയിൽ തോമസ് ഐസക്കിന് മാത്രമായി പ്രത്യേക റോൾ ഇല്ലെന്നും.
  • കിഫ്ബി ശേഖരിച്ച പണത്തിന്റെ വിനിയോഗം കൂട്ടമായി എടുക്കുന്ന തീരുമാനമാണെന്നും ആണ് സിഇഒ അറിയിച്ചിരിക്കുന്നത്.
Masala Bond Case: മസാല ബോണ്ട് ഇടപാട്; ഹൈക്കോടതിയിൽ തോമസ് ഐസക്കിനെ ന്യായീകരിച്ച് കിഫ്ബി സിഇഒ

തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിനെ ഹൈക്കോടതിയിൽ  ന്യായീകരിച്ച് കിഫ്‌ബി സിഇഒ. മസാല ബോണ്ട് ഇറക്കിയതിന്റെയും വിനിയോഗിച്ചതിന്റെയും പൂർണ ഉത്തരവാദിത്വം തോമസ് ഐസക്കിനായി ആണ് എന്നായിരുന്നു ഇഡിയുടെ വാദം. എന്നാൽ ഈ വാതിൽ തെറ്റാണ് എന്ന് ന്യായീകരണമാണ് ഹൈക്കോടതിയിൽ കിഫ്ബി സിഇഒ നടത്തിയിരിക്കുന്നത്.എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അധ്യക്ഷൻ എന്നതിലുപരി  കിഫ്ബിയിൽ തോമസ് ഐസക്കിന് മാത്രമായി പ്രത്യേക റോൾ ഇല്ലെന്നും. 

കിഫ്ബി ശേഖരിച്ച പണത്തിന്റെ വിനിയോഗം കൂട്ടമായി എടുക്കുന്ന തീരുമാനമാണെന്നും ആണ് സിഇഒ അറിയിച്ചിരിക്കുന്നത്. അതിനാൽ തന്നെ തോമസ് ഐസക്കിന് എതിരായ ഇഡിയുടെ വാദം തെറ്റാണ്. ഇത്തരം വാദങ്ങൾ തെറ്റിദ്ധാരണ ഉണ്ടാക്കും. അത് കിഫ്ബിയുടെ ഭാവി പ്രവർത്തനങ്ങളെ സാരമായി വാദിക്കാൻ ഇടയുണ്ട് എന്നും സിഇഒ ഹൈക്കോടതിയിൽ അറിയിച്ചു. കിഫ്ബി ശേഖരിക്കുന്ന ഫണ്ട് വിനിയോഗം ചെയ്യുന്നത് മാനേജർ ആണെന്നും സിഇഓ കെ എം എബ്രഹാം നൽകിയ സത്യവാങ് മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മസാല  ബോണ്ട്‌ കേസുമായി ബന്ധപ്പെട്ട് തോമസ് ഐസക്കിനെതിരെ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇഡി ഇത്തരത്തിലുള്ള വാദങ്ങൾ നിരത്തിയിരിക്കുന്നത്.

Trending News