M V Govindan: വീണാ വിജയന്റെ കാര്യത്തിൽ ഞാൻ പ്രതികരിക്കേണ്ടതില്ല, അത് കമ്പനിക്കാര്യം; എം വി ​ഗോവിന്ദൻ

M V Govindan: ഇതിനു മുന്നേയും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മാത്രമേ താൻ പ്രതികരണം നടത്തിയിട്ടുള്ളൂ എന്നും ഗോവിന്ദൻ വ്യക്തമാക്കി. 

Written by - Zee Malayalam News Desk | Last Updated : Feb 16, 2024, 07:16 PM IST
  • ഡിവൈഎഫ്ഐ എടക്കാട് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച സെക്യുലറർ സ്ട്രീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.
  • വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്ക് കമ്പനി കരിമണൽ കമ്പനിയുമായി നടത്തിയ സ്വകാര്യ ഇടപാടുകളിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടാണ് വീണ വിജയൻ കർണാടക ഹൈക്കോടതിയിൽ ഹർജി നൽകിയത്.
M V Govindan: വീണാ വിജയന്റെ കാര്യത്തിൽ ഞാൻ പ്രതികരിക്കേണ്ടതില്ല, അത് കമ്പനിക്കാര്യം; എം വി ​ഗോവിന്ദൻ

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളിയതുമായി ബന്ധപ്പെട്ട കാര്യത്തിൽ താൻ മറുപടി പറയേണ്ട കാര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അത് അവരുടെ കമ്പനി കാര്യങ്ങളാണെന്നും, മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ട വിഷയത്തിൽ മാത്രമേ തനിക്ക് പ്രതികരിക്കേണ്ടത് ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇതിനു മുന്നേയും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മാത്രമേ താൻ പ്രതികരണം നടത്തിയിട്ടുള്ളൂ എന്നും ഗോവിന്ദൻ വ്യക്തമാക്കി. അതേസമയം വീണ വിജയന്റെ കമ്പനി ബന്ധപ്പെട്ട് നടക്കുന്നത് വ്യാജപ്രചരണം ആണെന്നും കമ്പനി ഇപ്പോൾ പ്രവർത്തിക്കുന്നില്ല എന്നുമായിരുന്നു വിവാദം ഉയർന്ന സമയത്ത് എം വി ഗോവിന്ദന്റെ പ്രതികരണം. ഡിവൈഎഫ്ഐ എടക്കാട് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച സെക്യുലറർ സ്ട്രീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. 

ALSO READ: ആക്രിപെറുക്കാൻ വീട്ടിലെത്തുന്നവരെ സൂക്ഷിക്കുക! സോഷ്യൽ മീഡിയ പോസ്റ്റുമായി കേരള പോലീസ്

വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്ക് കമ്പനി കരിമണൽ കമ്പനിയുമായി നടത്തിയ സ്വകാര്യ ഇടപാടുകളിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടാണ് വീണ വിജയൻ കർണാടക ഹൈക്കോടതിയിൽ ഹർജി നൽകിയത്. അന്വേഷണം തടഞ്ഞുള്ള ഇടക്കാല ഉത്തരവ് അനുവദിക്കണം എന്നായിരുന്നു വീണ വിജയൻ കോടതിയിൽ ആവശ്യപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News