ജോലിക്കായി സ്വപ്ന മുഖ്യമന്ത്രിയെ കണ്ടു, രാജിയറിഞ്ഞ് സിഎം രവീന്ദ്രൻ ഞെട്ടി; കൂടുതൽ ചാറ്റുകൾ പുറത്ത്

നോര്‍ക്കയുടെ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയില്‍ ഒരു എം.ബി.എ. ബിരുദധാരിയെ വേണമെന്നും സ്വപ്‌നയുടെ പേര് അതിലേക്ക് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും വാട്സ് ആപ്പ് ചാറ്റിൽ ശിവശങ്കര്‍ സ്വപ്നയോട് പറയുന്നുണ്ട്.   

Written by - Zee Malayalam News Desk | Last Updated : Mar 1, 2023, 01:21 PM IST
  • നോര്‍ക്കയുടെ കീഴിലെ നിക്ഷേപ കമ്പനിയിൽ സ്വപ്നയെ നിയമിക്കാൻ എം ശിവശങ്കർ നീക്കം നടത്തിയെന്നത് തെളിയിക്കുന്ന ചാറ്റുകളാണ് പുറത്തായത്.
  • സ്വപ്നയുടെ ജോലി സംബന്ധമായി നോര്‍ക്കയുടെ സി.ഇ.ഒയുമായി ഉള്‍പ്പെടെ ശിവശങ്കർ ചര്‍ച്ച നടത്തിയെന്ന കാര്യങ്ങളിൽ ചാറ്റിലുണ്ട്.
  • ജോലിക്ക് വേണ്ടി സ്വപ്ന മുഖ്യമന്ത്രിയെ കണ്ടുവെന്നതും ഇരുവരുടെയും ചാറ്റിൽ വ്യക്തമാണ്.
ജോലിക്കായി സ്വപ്ന മുഖ്യമന്ത്രിയെ കണ്ടു, രാജിയറിഞ്ഞ് സിഎം രവീന്ദ്രൻ ഞെട്ടി; കൂടുതൽ ചാറ്റുകൾ പുറത്ത്

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷും എം ശിവശങ്കറുമായുള്ള കൂടുതല്‍ ചാറ്റുകളുടെ വിവരങ്ങൾ പുറത്ത്. യുഎഇ കോൺസുലേറ്റിലെ ജോലി സ്വപ്ന രാജിവെച്ച ശേഷമുള്ള ചാറ്റുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. നോര്‍ക്കയുടെ കീഴിലെ നിക്ഷേപ കമ്പനിയിൽ സ്വപ്നയെ നിയമിക്കാൻ എം ശിവശങ്കർ നീക്കം നടത്തിയെന്നത് തെളിയിക്കുന്ന ചാറ്റുകളാണ് പുറത്തായത്. സ്വപ്നയുടെ ജോലി സംബന്ധമായി നോര്‍ക്കയുടെ സി.ഇ.ഒയുമായി ഉള്‍പ്പെടെ ശിവശങ്കർ ചര്‍ച്ച നടത്തിയെന്ന കാര്യങ്ങളിൽ ചാറ്റിലുണ്ട്. ജോലിക്ക് വേണ്ടി സ്വപ്ന മുഖ്യമന്ത്രിയെ കണ്ടുവെന്നതും ഇരുവരുടെയും ചാറ്റിൽ വ്യക്തമാണ്. മുഖ്യമന്ത്രിയെ സ്വപ്ന കണ്ട വിവരം സിഎം രവീന്ദ്രനെ അറിയിച്ചെന്നാണ് ചാറ്റിൽ ശിവശങ്കർ പറയുന്നത്. 

നോര്‍ക്കയുടെ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയില്‍ ഒരു എം.ബി.എ. ബിരുദധാരിയെ വേണമെന്നും സ്വപ്‌നയുടെ പേര് താൻ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ശിവശങ്കര്‍ സ്വപ്നയോട് പറയുന്നുണ്ട്. നിയമനത്തിന് നോർക്ക സിഇഒ അടക്കമുള്ളവർ സമ്മതിച്ചെന്നും ശിവശങ്കർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായടക്കം സംസാരിച്ചുവെന്നും ചാറ്റില്‍ പറയുന്നു. മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യം നിര്‍ദ്ദേശിക്കാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ഇതിന്റെ പശ്ചാത്തലമറിയാമെന്നും ചാറ്റില്‍ പറയുന്നു. 

Also read: Internet Shutdown: ഇന്‍റര്‍നെറ്റ് നിയന്ത്രിച്ച രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍ നിരയില്‍ ഇന്ത്യ, അന്താരാഷ്ട്ര പഠന റിപ്പോർട്ട് പുറത്ത്

 

അതേസമയം സ്വപ്ന കോൺസുലേറ്റിലെ ജോലി രാജിവെച്ചതറിഞ്ഞ് സിഎം രവീന്ദ്രൻ ഞെട്ടിയെന്ന് എം ശിവശങ്കര്‍ വാട്സ് ആപ്പ് ചാറ്റില്‍ പറയുന്നു. 
സ്വപ്നയെ ഹൈദരാബാദിലേക്ക് മാറ്റിയത് യൂസഫലിയുടെ എതിർപ്പ് കാരണമാണെന്നും വാട്സ് ആപ്പ് ചാറ്റിൽ പറയുന്നുണ്ട്. പുതിയ ജോലിയും യൂസഫലി എതിർക്കുമോയെന്ന സ്വപ്നയുടെ ആശങ്കയ്ക്ക് മുഖ്യമന്ത്രിക്ക് യൂസഫലിയെ പേടിയില്ല എന്നാണ് ശിവശങ്കർ മറുപടി നൽകിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News